ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

author

ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കൊവിഡ്, പ്രളയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രവാദി ജനതാ പാര്‍ടിയാണ് ഹര്‍ജി നല്‍കിയത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അലോചന. എന്നാല്‍ ഇത് മാറ്റിവയ്ക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാര്‍ എന്‍ഡിഎയില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ബിഹാറിലെ 143 സീറ്റിലും തനിച്ച്‌ മത്സരിക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി ഭീഷണി മുഴക്കി. എന്‍ഡിഎ സഖ്യം തുടരണോയെന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചിരാഗ് പാസ്വാനെ ചുമതലപ്പെടുത്തി. സര്‍ക്കാരുമായി കാലങ്ങളായി ലോക് ജനശക്തി പാര്‍ട്ടി തുടരുന്ന അസ്വാരസ്യമാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. പെര്‍ള അജിനടുക്കയിലെ സുശീല(38)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ജനാര്‍ദന(45)യെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ ജനാര്‍ദന ജോലിക്കുശേഷം മദ്യപിച്ചെത്തുന്നത് പതിവായിരുന്നു. മദ്യപിച്ചെത്തിയ ജനാര്‍ദനയും സുശീലയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി ജനാര്‍ദനയെ കസ്റ്റഡിയിലെടുത്തു. Stories you may Like മൃതദേഹം കോവിഡ് പരിശോധനയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. […]

You May Like

Subscribe US Now