ബുധനാഴ്ചവരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

author

കോഴിക്കോട്: സംസ്ഥാനത്ത് ബുധനാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് മഴ കനത്തത്. അറബിക്കടലില്‍ മഹാരാഷ്ട്ര തീരം മുതല്‍ കേരളം വരെയുള്ള ന്യൂനമര്‍ദ മേഖലയും മഴ തുടരാന്‍ കാരണമാണ്.

അതേസമയം, ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികല്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഓറഞ്ച്, യെല്ലോ അലര്‍ട്ട്

കാസര്‍കോട് ജില്ലയില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വെഞ്ഞാറമൂട് കൊലപാതകം: പ്രതികളായ കോണ്‍ഗ്രസുകാരെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം> വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്ത്തകരെ കൊലപ്പെടുത്തിയ കേസില് പ്രധാന പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.കനത്ത സുരക്ഷയിലാണ് പ്രതികളെ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. ഡിവൈ.എസ്.പി എസ്. വൈ സുരേഷ് കുമാറിന്റെയും വെഞ്ഞാറമൂട് സി.ഐ വി.കെ വിജയരാഘവന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്. പുലര്ച്ചെ രണ്ടുമണിയോടെയാണ് കോണ്ഗ്രസുകാരായ സജീവ്, ഉണ്ണിഎന്നി പ്രതികളെ തേമ്ബാമൂട്ടില് എത്തിച്ച്‌ തെളിവെടുത്തത്.

You May Like

Subscribe US Now