ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധം: പി കെ ഫിറോസ്

author

കോഴിക്കോട് | ബെംഗളൂരുവിലെ ലഹരി സംഘങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മയക്ക് മരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ട്. മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ റിമാന്‍ഡ്‌
റിപ്പോര്‍ട്ടില്‍ ബിനീഷിന്റെ ബന്ധം വ്യക്തമാക്കുന്നു. ബെംഗളൂരുവില്‍ താന്‍ ഹോട്ടല്‍ വ്യവസായം ആരംഭിച്ചത് ബിനീഷിന്റെ സഹായത്താലാണെന്ന് അനൂപ് മൊഴി നല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
അനൂപിന് വേണ്ടി പണം ഇറക്കുന്നത് ബിനീഷാണ്. അനൂപിന്റെ ഫോണിലേക്ക് ബിനീഷ് വിളിച്ചിട്ടുണ്ട്. ബിനീഷിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അനൂപിന്റെ മൊഴിയിലും ബിനീഷുമായുള്ള ബന്ധത്തെക്കുറിച്ച്‌ പറയുന്നുന്നും ഇത് സംബന്ധിച്ച്‌ വിശദ അന്വേഷണം വേണമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജൂലൈ 10ന് സ്വപ്‌ന സുരേഷ് ബെംഗളൂരുവില്‍ അറസ്റ്റിലായ ദിവസം ബിനീഷ് കോടിയേരിയും അനൂപും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചു. സ്വപ്‌ന ബെംഗളൂരുവിലേക്ക് പോയത് ഇവരുടെ സഹായത്താലാണോയെന്ന് സംശയുണ്ട്. ഇക്കാര്യം ബിനീഷ് കോടിയേരി വ്യക്തമാക്കണം. മയക്ക് മരുന്ന് മാഫിയകളുമായി കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്കും ബന്ധമുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അനൂപിന്റെ ഫേസ്ബുക്ക് പേജില്‍ നോക്കിയാല്‍ വ്യക്തമാകും. സിനിമാ മേഖലയുമായും രാഷ്ട്രീയ നേതൃത്വവുമായും ബന്ധമുള്ള ആളാണ് ബിനീഷ് കോടിയേരി.

സിനിമാ മേഖലയില്‍ നടക്കുന്ന നൈറ്റ് പാര്‍ട്ടിയില്‍ മയക്ക് മരുന്ന് യകളുടെ സ്വാധീനം ശക്താണ്. ആലപ്പുഴ കുമരകത്ത് നടന്ന ഒരു നിശാപാര്‍ട്ടിയില്‍ അനൂപിനൊപ്പം ബിനീഷ് കോടിയേരി പങ്കെടുത്തിട്ടുണ്ട്. സിനിമാ മേഖലയിലക്കം കേരളത്തില്‍ വര്‍ധിക്കുന്ന മയക്ക് മരുന്ന് മാഫിയക്കെതിരെ വിശദ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യു.എസ് ഓപ്പണ്‍: രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യന്‍ താരം സുമിത് നഗാല്‍

യു.എസ് ഓപ്പണില്‍ ഇന്ത്യന്‍ താരമായ സുമിത് നഗാല്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കഴിഞ്ഞ വര്‍ഷം സാക്ഷാല്‍ റോജര്‍ ഫെഡറര്‍ക്ക് എതിരെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ താരം ഇത്തവണ സീഡ് ചെയ്യാത്ത അമേരിക്കന്‍ താരം ബ്രോഡിലി ക്ളാനെ ആണ് മറികടന്നത്. 4 സെറ്റ് നീണ്ട പോരാട്ടത്തിലും മികച്ച ഫോമിലായിരുന്നു താരം. എതിരാളിയുടെ സര്‍വീസ് 6 തവണ ബ്രൈക്ക് ചെയ്ത താരം മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തി. ആദ്യ സെറ്റില്‍ […]

You May Like

Subscribe US Now