ബെംഗളൂരു ലഹരി മരുന്ന് കേസ്; പൊലീസ് റെയ്ഡിന്‍റെ വിവരങ്ങള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ചോര്‍ന്നു, നടപടി ഉടന്‍ ഉണ്ടാകുമെന്ന് സൂചന

author

ബെംഗളൂരുവില്‍ ലഹരികടത്തു കേസില് പ്രതികളെ കണ്ടെത്താന്‍ പൊലീസ് നടത്തിയ റെയ്ഡിന്‍റെ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കിടിയില്‍നിന്നും വിവരങ്ങള്‍ ചോര്‍ന്നതായാണ് കണ്ടെത്തല്. വിവരചോ‍ര്‍ച്ച വലിയ ഗൗരവത്തോടെയാണ് സിസിബി കാണുന്നത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് തങ്ങള്‍ക്കു പിന്നാലെയുണ്ടെന്ന് പ്രതികള്‍ രണ്ട് മാസം മുന്‍പ് പരസ്പരമയച്ച മൊബൈല്‍ സന്ദേശങ്ങള്‍ അന്വേഷണസംഘത്തിന് കിട്ടി. ബെംഗളൂരു പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നാണ് സൂചന.

നേരത്തെ വിരമിച്ച ചില ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തി ചില ഉദ്യോഗസ്ഥര്‍ക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നാണ് സൂചന. പൊലീസ് വലിയ ലഹരിവേട്ടയ്ക്കിറങ്ങിയിട്ടുണ്ടെന്നും ലഹരിയെത്തിച്ചു നല്‍കുന്നവരെ ഇപ്പോള്‍ വിളിക്കരുതെന്നുമാണ് കേസിലെ നാലാം പ്രതിയായ പ്രശാന്ത് രങ്ക അറസ്റ്റിലായ രവിശങ്കറിനയച്ച സന്ദേശം. സിസിബി ജോയിന്‍റ് കമ്മീഷണറായ സന്ദീപ് പാട്ടിലാണ് ലഹരിവേട്ടയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും സംഘത്തിന്‍റെ പരിശോധനയെപറ്റി വിവരം ലഭിച്ചെന്നുമാണ് മറ്റൊരു സന്ദേശം.

ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങളാണ് പ്രതികളുടെ മൊബൈലില്‍നിന്ന് കണ്ടെത്തിയത്. ഇതെല്ലാം പൊലീസിനുള്ളില്‍ നിന്നുതന്നെ വിവരങ്ങള്‍ ലഹരികടത്തു സംഘത്തിന് ചോ‍ര്‍ന്നുകിട്ടിയതിന് തെളിവായാണ് ഉന്നത ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്. സിനിമാ, രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടിയിലും മയക്കുമരുന്ന് മാഫിയക്ക് ശക്തമായ സ്വാധീനമുണ്ടെന്നതിന് തെളിവുകൂടിയാണിത്.

മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ട് പ്രമുഖ നടിമാരെയും, വിതരണം ചെയ്തതിന് വ്യവസായികളെയും പിടികൂടിയ സെന്‍ട്രല്‍ ക്രൈംബ്രാ‌ഞ്ചിന് പക്ഷേ ഒരിടത്തുനിന്നും മയക്കുമരുന്നുകളൊന്നും കണ്ടെത്താനായിരുന്നില്ല. വിദേശത്തുനിന്നും വലിയ അളവില്‍ മയക്കുമരുന്നെത്തിച്ച്‌ വിതരണം ചെയ്ത ആഫ്രിക്കന്‍ സ്വദേശിയുടെയും , വലിയ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ച വിരേന്‍ ഖന്നയുടെയും വീടുകളില്‍ പുലര്‍ച്ചെ റെയ്ഡ് നടത്തിയിട്ടും ഒന്നും കിട്ടിയില്ല. ഇതും ഉന്നത ഉദ്യോഗസ്ഥരില്‍ സംശയത്തിന് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന; പരീക്ഷണത്തിന് ചൈന

കൊവിഡ് വൈറസിനെതിരെ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിന്‍ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും. Read Also :കൊറോണ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുമെന്ന് പഠനം സിയാമെന്‍ സര്‍വകലാശാല, ഹോങ്കോങ് സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് കൊവിഡില്‍ നിന്നും ഇന്‍ഫ്‌ളുവെന്‍സ വൈറസുകളായ എച്ച്‌1 എന്‍1, എച്ച്‌3 […]

Subscribe US Now