ബോളിവുഡ് ലഹരിമരുന്ന് കേസ്: ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും

author

മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ദീപിക പദുകോണ്‍ അടക്കം മൂന്ന് ബോളിവുഡ് താരങ്ങളെ ഇന്ന് ചോദ്യം ചെയ്യും. മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ലഹരിമരുന്ന് ഇടപാടില്‍ താരങ്ങളുടെ പേര് ഉയര്‍ന്നുവന്നതോടെയാണ് അന്വേഷണ സംഘം വിളിച്ചുവരുത്തുന്നത്.

സാറ അലിഖാന്‍, ശ്രദ്ധാ കപൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുന്ന മറ്റ് നടിമാര്‍. നടി രാകുല്‍ പ്രീത് സിങ്ങിനെയും കരിഷ്മയെയും എന്‍സിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.

ദീപികയുടെ മാനേജരായ കരിഷ്മ പ്രകാശും ‘ഡി’ എന്ന ഒരാളും തമ്മില്‍ നടന്നതായി പറയപ്പെടുന്ന വാട്ട്‌സ്‌ആപ്പ് സംഭാഷണങ്ങളില്‍ മയക്കമരുന്നിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് കേസില്‍ ദീപികയുടെ പേര് ഉയര്‍ന്നുകേട്ടതെന്നാണ് വിവരം.

ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തിവച്ചാണ് ദീപിക പദുകോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്. ദീപിക സമ്മര്‍ദത്തിലാണെന്നും ചോദ്യം ചെയ്യല്‍ സമയത്ത് തന്നെ അനുവദിക്കണമെന്നും ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇക്കാര്യം നിഷേധിച്ചു. അത്തരമൊരു ആവശ്യം ആരും മുന്നോട്ടുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ദീപികയെ കൂടാതെ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും.

ദീപിക മുംബൈയിലെത്തി; നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

ഇന്നലെ ചോദ്യം ചെയ്യലിനെത്തിയ ധര്‍മ പ്രൊഡക്ഷന്‍സിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്ഷിതിജ് പ്രസാദിനെ എന്‍സിബി കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ക്ക് ഇപ്പോള്‍ സ്ഥാപനവുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ധര്‍മ്മ പ്രൊഡക്ഷന്‍സ് ഉടമ കരണ്‍ ജോഹര്‍ രംഗത്തെത്തി.

ഡിസൈനര്‍ സിമോണ്‍ ഖമ്ബട്ടയ്‌ക്കൊപ്പം വ്യാഴാഴ്ച സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോദിയും എന്‍‌സി‌ബിക്ക് മുന്നില്‍ ഹാജരായിരുന്നു. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയുടെ സെല്‍‌ഫോണില്‍ കണ്ടെത്തിയ വാട്ട്‌സ്‌ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി എന്‍‌സി‌ബി രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ എഫ്‌ഐ‌ആറിലെ പ്രതിപ്പട്ടികയില്‍ ശ്രുതിയുടെ പേരുമുണ്ട്. റിയയുടെയും സഹോദരന്‍ ഷോവിക്കിന്റെയും പേരിലുള്ള കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയെ സെപ്റ്റംബര്‍ 6 നും 9 നും ഇടയില്‍ ഏജന്‍സി ചോദ്യം ചെയ്ത സമയത്ത് അവര്‍ സാറയുടെയും രാകുല്‍ പ്രീതിന്റെയും ഡിസൈനര്‍ സിമോണ്‍ ഖമ്ബട്ടയുടെയും പേര് പറഞ്ഞതായി എന്‍‌സി‌ബി പറയുന്നു. അവരുമായി എന്ത് ബന്ധമാണെന്നാണ് റിയ ചോദ്യം ചെയ്യലില്‍ പറഞ്ഞിരിക്കുന്നതെന്ന കാര്യം അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അടുത്തവര്‍ഷം മുതല്‍ ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കുമെന്ന് ചൈന

ബെയ്ജിംഗ്: 2021ഓടെ പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് -19 വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ചൈന. ഉയര്‍ന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളില്‍ പരീക്ഷണാത്മക വാക്സിനുകള്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പിന്തുണച്ചിരുന്നു. 11 ചൈനീസ് വാക്‌സിനുകള്‍ ഇതിനോടകം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നാല് വാക്‌സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. ഇവ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും ശാസ്ത്ര സാങ്കേതിക മന്ത്രാലയ പ്രതിനിധി വു യുവാന്‍ബിന്‍ പറഞ്ഞു. നിലവില്‍ ചൈനയുടെ കോവിഡ് […]

You May Like

Subscribe US Now