ബ്ലൂ വെയിലിനെ പിന്നാലെ ഭീതി പടര്‍ത്തി വീണ്ടും ആത്മഹത്യാ ഗെയിം; ഇറ്റലിയില്‍ 11കാരന്‍ ജീവനൊടുക്കി

author

റോം: ലോകത്തെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവന്‍ കവര്‍ന്ന ബ്ലൂ വെയില്‍ ഗെയിമിന് പിന്നാലെ സമാനമായ ഗെയിം വീണ്ടും അപകടം വിതയ്ക്കുന്നു. ബ്ലു വെയിലിന് സമാനമായ ഗെയിം കളിച്ച്‌ ഇറ്റലിയില്‍ പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു.

കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇറ്റലിയിലെ നേപ്ലസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. അധികം സമയമില്ല. എന്നോട് ക്ഷമിക്കണം. അച്ഛനേയും അമ്മയേയും സ്‌നേഹിക്കുന്നു എന്നാണ് ആത്മഹത്യക്ക് മുന്‍പ് മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ കുട്ടി പറയുന്നത്.

സാങ്കല്‍പ്പിക കഥാപാത്രം ജോന്നാഥന്‍ ഗലിന്‍ഡോയെ ആയിരിക്കും കുട്ടി ഉദ്ധേശിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മനുഷ്യന്റേയും നായയുടേയും സമ്മിശ്ര മുഖമുള്ള കഥാപാത്രമാണ് ഗലിന്‍ഡോ. നമ്മുടെ സമൂഹമാധ്യമത്തില്‍ ഗലിന്‍ഡോയെ ചേര്‍ക്കുന്നതോടെയാണ് ഗെയിം തുടങ്ങുക.

അര്‍ധ രാത്രി എഴുന്നേറ്റിരുന്ന പ്രേത സിനിമകള്‍ കാണുക എന്നീ ടാസ്‌കുകളിലൂടെയാണ് ഗെയിമിന്റെ തുടക്കം. പിന്നാലെ കളിക്കാരെ സ്വയം മുറിവേല്‍പ്പിക്കുന്നതിലേക്ക് കളി മാറും. സ്വയം മരണം വരിക്കുക എന്നതാണ് അവസാനത്തെ ചലഞ്ച്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐ.എച്ച്‌.ആര്‍.ഡിയില്‍ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലെയ്‌നിലെ ഐ.എച്ച്‌.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറ് മാസം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി സയന്‍സ് (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്കും ഷോര്‍ട്ട്‌ടൈം കോഴ്‌സുകളായ എംബെഡഡ്‌സിസ്റ്റം, ടാലി എന്നിവയിലേക്കും അപേക്ഷിക്കാം. […]

You May Like

Subscribe US Now