ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; അട്ടപ്പാടിയില്‍ പത്തംഗ പൊലീസ് സംഘം വനത്തില്‍ കുടുങ്ങി

author

അട്ടപ്പാടി : അട്ടപ്പാടി വനമേഖലയില്‍ തെരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങി. കനത്ത മഴയെത്തുടര്‍ന്ന് ഭവാനി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇതേത്തുടര്‍ന്നാണ് പത്തംഗ സംഘം വനത്തില്‍ കുടുങ്ങിയത്. നക്‌സല്‍ വിരുദ്ധ സേനയിലെ അഞ്ചുപേരും നാല് തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളും ഒരു എസ്‌ഐയുമാണ് സംഘത്തിലുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് മണിക്കൂറുകളായി കനത്ത മഴയാണ് പെയ്യുന്നത്. ഇടുക്കി, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിരിക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ മറ്റുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോക്സോ കേസ് പ്രതി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. അന്വേഷണം പൂത്തിയാകും വരെ സോഷ്യല്‍ മീഡിയയില്‍ കണ്ടുപോകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പോക്സോ കേസിലെ പ്രതി എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് ഷിഫാസിന് (23) ജാമ്യം അനുവദിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ അപൂര്‍വ വിധി. പീഡനത്തിനിടെ പ്രതി പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന പെണ്‍കുട്ടിയുടെ വാദം കണക്കിലെടുത്താണ് ഈ വ്യവസ്ഥ ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയത്. കേസന്വേഷണം തീരുംവരെ പ്രതി ഫേസ്ബുക്ക്, […]

You May Like

Subscribe US Now