ഭാഗ്യലക്ഷ്മിയും സംഘവും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും

author

കൊച്ചി: യൂട്യൂബില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍‌കൂര്‍ജാമ്യാപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റിന് ഒരുങ്ങിയ പോലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍‌കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്. പൊലീസിന്റെ നിരീക്ഷണത്തിലാണ് നിലവില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നു; ആചാരലംഘനമാണെന്ന് ബിജെപി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. നവരാത്രി വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നത് ആചാരലംഘന മാണെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തലസ്ഥാന നഗരത്തില്‍ നവരാത്രികാലത്ത് നടന്നു വരുന്ന പരമ്ബരാഗത ചടങ്ങാണ് സരസ്വതി വിഗ്രഹത്തിന്റേയും കുമാരസ്വാമിയുടേയും മുന്നുറ്റിനങ്കയുടേയും എഴുന്നള്ളത്ത്. പത്മനാഭപുരത്ത് നിന്ന് കാല്‍നടയായാണ് ഈ വിഗ്രഹങ്ങള്‍ തിരുവനന്തപുരത്ത് പൂജയ്ക്ക് എത്തിക്കുന്നതും മടക്കിക്കൊണ്ടു പോകുന്നതും അതേസമയം തലസ്ഥാന നഗരത്തില്‍ […]

You May Like

Subscribe US Now