ഭാഗ്യലക്ഷ്മിയും സംഘവും മുങ്ങി;വീടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല; അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി പോലീസ്

author

തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ പിടികൂടാനാകാതെ പോലീസ്. അഡിഷനല്‍ സെഷന്‍സ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ചെയ്യാന്‍ ഇവരുടെ വീടുകളില്‍ പോലീസ് തെരെച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് നടപടി മുന്‍കൂട്ടി അറിഞ്ഞ് ഒളിവില്‍ പോയതാകാം എന്നതാണ് പെലീസ് നിഗമനം.

മൂവരും നല്‍കിയ ജാമ്യാപേക്ഷ അഡിഷനല്‍ സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനത്തോടെയാണ് തള്ളിയത്. സമാധാനവും നിയമവും കാത്തു സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ഇവര്‍ക്കു ജാമ്യം നല്‍കുന്നതു നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്നതാകും എന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. സംസ്‌കാരമുള്ള പ്രവൃത്തിയല്ല ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കാട്ടിയതെന്നും കോടതി പരാമര്‍ശിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ പോലീസിന് അറസ്റ്റ്, റിമാന്‍ഡ് നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. ഭവനഭേദനം മോഷണം എന്നി വകുപ്പുകള്‍ ചുമഴ്ത്തിയാണ് തമ്ബാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുല്‍ഗാമില്‍ ഏറ്റ്മുട്ടല്‍;സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസും സിആര്‍പിഎഫും ഉള്‍പ്പെടുന്ന സംഘം കുല്‍ഗാമിലെ ചിങ്ങാം ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. സുരക്ഷാസേന എത്തയതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശം ഇപ്പോള്‍ സുരക്ഷാസേനയുടെ പൂര്‍ണ്ണനിയന്ത്രണത്തിലാണ്.

You May Like

Subscribe US Now