ഭിത്തിയില്‍ രക്തം കൊണ്ട് ‘സോറി’എന്നെഴുതി : ആശുപത്രിയുടമയായ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

author

കൊല്ലം : സ്വകാര്യ ആശുപത്രി ഉടമയായ യുവ ഡോക്ടറെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കടപ്പാക്കട ഭദ്രശ്രീയില്‍ ഡോ.അനൂപ് കൃഷ്ണയെ(35)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. കുളിമുറിയുടെ ഭിത്തിയില്‍ രക്തം കൊണ്ട് സോറി എന്ന് എഴുതിയിട്ടുണ്ട്.

അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. അനൂപിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയില്‍, കാലിലെ വളവ് മാറ്റാന്‍ ശാസ്ത്രക്രിയയ്‌ക്കെത്തിയ ഏഴുവയസ്സുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുട്ടിയെ ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സാ പിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന്, ആശുപത്രിയുടെ മുന്‍പില്‍ മൃതദേഹവുമായി പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ആശുപത്രിയുടമയായ ഡോക്ടറുടെ ആത്മഹത്യ.

ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച്‌ ഉയരുന്ന ആരോപണങ്ങളില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇടത് എം.എല്‍.എ യും ജില്ലാ സെക്രട്ടറിയെയും ചോദ്യം ചെയ്യാന്‍ ഉറച്ച് കസ്റ്റംസ് : അന്വേഷണം ഉന്നതങ്ങളിലേക്ക്

കൊച്ചി : സ്വര്‍ണ്ണക്കടത്തിന്റെ വേരുകള്‍ തേടിയുള്ള കസ്റ്റംസിന്റെ അന്വേഷണം എത്തി നില്‍ക്കുന്നത് രാഷ്ട്രീയ ഉന്നതരിലേക്ക്. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിപിഐ(എം) ന്റെ ഒരു ജില്ലാ സെക്രട്ടറിയുടെയും ഇടത് എം.എല്‍.എ യുടെയും മൊഴി രേഖപ്പെടുത്തുമെന്ന സുപ്രധാന വിവരമാണ് കസ്റ്റംസ് കേന്ദ്രങ്ങള്‍ നല്‍കുന്നത്. വിവിധ ഇടപാടുകളിലായി 100 ലധികം കിലോ സ്വര്‍ണ്ണം വിറ്റഴിച്ചതായി കാരാട്ട് ഫൈസല്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്തതില്‍ […]

You May Like

Subscribe US Now