മകര വിളക്ക് പൂജയ്ക്ക് ദിവസം 1000 പേര്‍ക്ക് വീതം ശബരിമലയില്‍ ദര്‍ശനം നടത്താം; കൊറോണ പ്രോട്ടോക്കോള്‍ പാലിക്കും, ഓണ്‍ലൈന്‍ ദര്‍ശനം ഉണ്ടാകില്ല

author

തിരുവനന്തപുരം : മകരവിളക്ക് പൂജയക്കായി ദിവസം ആയിരം പേര്‍ക്ക് വീതം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി നല്‍കാന്‍ തീരുമാനം. ശബരിമലയില്‍ വീണ്ടും ദര്‍ശനത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്‌ വിദഗ്ധ സമിതി നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ഈ നിര്‍ദ്ദേശങ്ങള്‍.

ഇതുപ്രകാരം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കും, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും, മണ്ഡല, മകരവിളക്ക് ദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കും വീതം ദര്‍ശനം നടത്താവുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ചര്‍ച്ചയിലാണ് സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്.

എന്നാല്‍ കൊറോണ വൈറസ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടായിരിക്കും നടപടിയെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യേണ്ടതാണ്. ഇതോടൊപ്പം 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊറോണ വൈറസ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്തിരിക്കണം. നിലയ്ക്കല്‍ വീണ്ടും ആന്റിജന്‍ പരിശോധനയുണ്ടാകും. എന്നാല്‍ ഇതിന്റെ ചെലവ് ഭകതര്‍ തന്നെ വഹിക്കണം.

പരമ്ബരാഗത പാതകളില്‍ തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കില്ല. പമ്ബയില്‍ കുളിക്കാനും അനുമതിയുണ്ടാകില്ല. തുലാമാസ പൂജയ്ക്ക് കോവിഡ് മാനദണ്ഡങ്ങളോടെ ദിവസം പരമാവധി 250 പേരെ പ്രവേശിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഈമാസം 16-നാണ് നടതുറക്കുന്നത്.

അതേസമയം തിരുപ്പതി മാതൃകയില്‍ ഓണ്‍ലൈന്‍ വഴി ദര്‍ശനം ഉണ്ടാകില്ല. ഇതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചെങ്കിലും ഭക്തരില്‍ നിന്നും ദേവസ്വം ബോര്‍ഡില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇത് വേണ്ടെന്ന് വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 68 ലക്ഷം കടന്നു; ആകെ മരണം 1,05,526

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 68,35,656 ആയി ഉയര്‍ന്നു. ഇതില്‍ 9,02,425 പേരാണ്​ നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്​. 58,27,705 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 971 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ​ മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 1,05,526 […]

You May Like

Subscribe US Now