മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മരിച്ച രോഗിയുടെ മൃതദേഹം മാറ്റിയില്ല ; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗികളുടെ പ്രതിഷേധം

admin

തിരുവനന്തപുരം : മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധം. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്ബിയത് മൃതദേഹത്തിന് സമീപമാണ്. മൃതദേഹം മാറ്റാതെ ഭക്ഷണം വിളമ്ബിയതില്‍ മറ്റ് രോഗികള്‍ പ്രതിഷേധിച്ചു.

ഭക്ഷണം കഴിക്കാതെയാണ് രോഗികള്‍ പ്രതിഷേധം അറിയിച്ചത്. സംഭവം പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. അതേസമയം രോഗികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം പിന്നീട് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിജയ് സേതുപതി, ഐശ്വര്യ രാജേഷ് ചിത്രം കാ പേ രണസിംഗം നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും

വിജയ് സേതുപതിയുടെ ദീര്‍ഘനാളായി റിലീസിന് കാത്തിരിക്കുന്ന കാ പേ രണസിംഗം നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. സീ5ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കാ പേ രണസിംഗം രാഷ്ട്രീയത്തെയും ഭരണവര്‍ഗത്തെയും കുറിച്ച്‌ സംസാരിക്കും.ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായികയായി എത്തുന്നത്. കെ‌ജെ‌ആര്‍ സ്റ്റുഡിയോ നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകന്‍ കെ‌എം സര്‍ജുന്റെ മുന്‍ അസിസ്റ്റന്റ് പി വിരുമാണ്ടിയാണ്. ചിത്രത്തില്‍ പത്രപ്രവര്‍ത്തകരായ നടന്‍ […]

You May Like

Subscribe US Now