‘മണിയറയിലെ അശോകന്‍’ ; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

author

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനീത് കൃഷ്ണന്‍ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികള്‍. അരുണ്‍ എസ് മണി, വിഷ്ണു പിസി എന്നിവര്‍ സൗണ്ട് ഡിസൈനും ജയന്‍ ക്രയോണ്‍ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്. ചിത്രം തിരുവോണദിനത്തില്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐസിഐസിഐ വായ്പാ കേസ്: ദീപക് കൊച്ചാര്‍ അറസ്റ്റില്‍

മുംബൈ: മുന്‍ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. 2009-2011 കാലത്ത് ഐസിഐസിഐ ബാങ്കില്‍ നിന്ന് വീഡിയോകോണ്‍ ഗ്രൂപ്പിന് ചട്ടവിരുദ്ധമായി 1875 കോടി രൂപ വായ്പ നല്‍കിയെന്നാണ് ചന്ദ കൊച്ചാറിനെതിരേയുള്ള കേസ്. ഇതിനു പകരമായി വീഡിയോ കോണ്‍ എംഡി വേണുഗോപാല്‍ ധൂത്, ദീപക് കൊച്ചാറിന്റെ കമ്ബനിയായ നുപവറില്‍ പണം നിക്ഷേപിച്ചുവെന്നും ആരോപിക്കുന്നു. […]

You May Like

Subscribe US Now