മത്സ്യകൃഷി നടത്തുന്നത്തിനെതിരെ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ

author

തൃശൂര്‍: മത്സ്യം കൃഷി ചെയ്യുന്ന സ്ഥലത്ത് നെല്ല് വിളയില്ലെന്ന വ്യാജ പ്രചാരണം വളരെ വേഗത്തില്‍ എല്ലാവരിലേക്കും എത്തിയതായും മന്ത്രി പറഞ്ഞു. ഇത്തരം പ്രചാരണങ്ങളെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഫിഷറീസ് വകുപ്പിന്റെ അഡാക് പൊയ്യ ഫാമില്‍ കരിമീന്‍ വിത്തുല്‍പ്പാദന യൂണിറ്റ് രണ്ടാം ഘട്ടം നിര്‍മ്മാണോദ്‌ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മത്സ്യ സമ്ബത്ത് ഒന്നര ലക്ഷം ടണ്ണായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. മത്സ്യ കൃഷിക്ക് തടസ്സം മികച്ച വിത്ത് ലഭിക്കാത്തതാണ്‌. മത്സ്യ കൃഷി രംഗത്തെ പോരായ്മകള്‍ പരിഹരിക്കണം. ഇതിനായി നാട്ടറിവുകള്‍ പ്രയോജനപ്പെടുത്തി ഫാമിന്റെ ബണ്ടുകള്‍ ബലപ്പെടുത്തല്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യണം. ഭൂജല മത്സ്യ കൃഷിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിക്കണം. ഇതിനായി പ്രാദേശിക തലത്തില്‍ കൂട്ടയ്മകള്‍ ഉണ്ടാവണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2.93 കോടി രൂപ ചെലവഴിച്ചാണ് ഒരു വര്‍ഷത്തില്‍ 7.68 ലക്ഷം കരിമീന്‍ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാവുന്ന ഹാച്ചറി നിര്‍മ്മിക്കുന്നത്. ഓരു ജല മത്സ്യ കൃഷി, ഓരു ജല മത്സ്യ വിത്ത് റിയറിങ്, നൂതന ജലകൃഷി രീതികളിലൂടെയുള്ള മത്സ്യ ഉത്പാദനം എന്നിവ അഡാക്ക് ഫിഷ് ഫാമില്‍ നടന്നുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും: സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും

കൊച്ചി: സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും. മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് സന്ദീപ് അറിയിച്ചതിനെ തുടര്‍ന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്‍റെ പകര്‍പ്പ് ഇന്ന് എന്‍ഐഎക്ക് കൈമാറും. സന്ദീപ് നായരുടെ മൊഴിയുടെ പകര്‍പ്പിനായി കസ്റ്റംസും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ് നായര്‍ സമര്‍പ്പിച്ച ഹര്‍ജിയും […]

You May Like

Subscribe US Now