മദ്യ കമ്ബനികളുടെ ലോഗോയുള്ള ജെഴ്‌സി ധരിക്കില്ലെന്ന് പാക്കിസ്ഥാന്‍ താരം

author

ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ മദ്യ കമ്ബനികളുടെ ലോഗോയുള്ള ജെഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം. ഇക്കാര്യം തന്റെ ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റിനെ അറിയിച്ചു. ചൊവ്വാഴ്ച പാകിസ്ഥാന്റെ പര്യടനം അവസാനിച്ചതിനുശേഷം സോമര്‍സെറ്റില്‍ ചേര്‍ന്ന താരം ക്ലബിനായുള്ള ആദ്യ മത്സരത്തില്‍ ധരിച്ച ജെഴ്‌സിയില്‍ മദ്യ കമ്ബനിയുടെ ലോഗോ ഉണ്ടായിരുന്നു. ഇതിനെതിരെ പാക് ആരാധകര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പാക് ക്യാപ്റ്റന്‍ നിലപാട് വ്യക്തമാക്കിയത്.

ഇംഗ്ലണ്ടിലെ വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ അണിഞ്ഞ ജേഴ്‌സിയിലാണ് മദ്യ കമ്ബനിയുടെ പേരുണ്ടായിരുന്നത്. ജേഴ്‌സിയില്‍ മദ്യകമ്ബനിയുടെ പേര് വന്നതോടെ പാക് ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇസ്ലാം മതവിശ്വാസ പ്രകാരം മദ്യം നിഷിദ്ധമാണെന്നും അതിനാല്‍ ജേഴ്‌സിയിലെ പേര് ഒഴിവാക്കണമെന്നുമായിരുന്നു പാക് ആരാധകരുടെ ആവശ്യം.

ഇതോടെ, മദ്യ കമ്ബനിയുടെ പേരുള്ള ജേഴ്‌സി അണിയില്ലെന്ന് സോമര്‍സെറ്റിനോട് അസമും അറിയിക്കുകയായിരുന്നു. വരുന്ന മത്സരങ്ങളില്‍ കമ്ബനിയുടെ പേരില്ലാത്ത ജേഴ്‌സിയാകും താരം അണിയുക. ലോഗോ ബാബറിന്റെ ജെഴ്‌സിയുടെ പിറകിലായിരുന്നു അബദ്ധവശാല്‍ ഇത് ശ്രദ്ധിച്ചില്ലെന്നും അടുത്ത മത്സരത്തില്‍ നിന്നും ഇത് നീക്കംചെയ്യുമെന്ന് കൗണ്ടി ഉറപ്പുനല്‍കി.

സോമര്‍സെറ്റിനായി ആദ്യമായി കളിച്ച ബാബര്‍ 42 റണ്‍സും ഒരു മികച്ച ക്യാച്ചും നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 16 റണ്‍സിനായിരുന്നു ടീമിന്റെ വിജയം.

അതേസമയം നേരത്തെ പല താരങ്ങളും തങ്ങളുടെ ജെഴ്‌സിയില്‍ മദ്യ കമ്ബനികളുടെ ലോഗോ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഹാഷിം അംല, ഇമ്രാന്‍ താഹിര്‍, ഇംഗ്ലണ്ടിലെ മൊയ്ന്‍ അലി, ആദില്‍ റാഷിദ് തുടങ്ങിയ ഏതാനും താരങ്ങള്‍ തങ്ങളുടെ ജെഴ്‌സിയില്‍ മദ്യ കമ്ബനികളുടെ ലോഗോ പ്രദര്‍ശിപ്പിക്കുന്ന കിറ്റുകള്‍ ധരിക്കാന്‍ വിസമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

റിയ ച​ക്രവര്‍ത്തി മയക്കുമരുന്ന്​ വാങ്ങുകയും വില്‍ക്കുകയും ചെയ്​തുവെന്ന്​ നാര്‍ക്കോടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ

മുംബൈ: ബോളിവുഡ്​ നടന്‍ സുശാന്ത്​ സിങ്​ രജപുത്തി​െന്‍റ മരണത്തില്‍ മയക്കുമരുന്ന്​ മാഫിയയു​ടെ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്​. റിയ മയക്കുമരുന്ന്​ വാങ്ങുകയും വില്‍ക്കുകയും ചെയ്​തുവെന്നാണ്​ നാര്‍ക്കോടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. റിയ ചക്രവര്‍ത്തിയുടെ മുംബൈയിലെ വീട്ടില്‍ ഏജന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്​ റിയ ചക്രവര്‍ത്തിയു​ടെ സഹോദന്‍ സൗവിക്​ ചക്രവര്‍​ത്തിയേയും സുശാന്തി​െന്‍റ ഹൗസ്​ മാനേജര്‍ സാമുവല്‍ മിറാണ്ടയേയും മണിക്കൂറുകള്‍ […]

Subscribe US Now