മധുര പലഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’; നിര്‍ദ്ദേശവുമായി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി

author

ന്യൂഡല്‍ഹി: മധുര പലഹാരങ്ങള്‍ വാങ്ങുമ്ബോള്‍ ശ്രദ്ധിക്കുക. ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി. ഗുണമേന്മ ഇല്ലാത്ത മധുര പലഹാരങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നടപ്പാക്കും. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.

ട്രേകളിലോ പാത്രങ്ങളിലോ വില്‍പനയ്ക്ക് വച്ചിരിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് നിര്‍ബന്ധമാണ്. കൂടാതെ പാക്ക് ചെയ്യാതെ വാങ്ങിക്കുന്ന മധുര പലഹാരങ്ങക്കും ഇത് ബാധകമാണ്. നിര്‍മാണ തീയതിയും പ്രദര്‍ശിപ്പിക്കാവുന്നതാണ്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെതാണ് തീരുമാനം. ഇതിലൂടെ ഭക്ഷ്യയോഗ്യമല്ലാത്ത മധുരപലഹാരങ്ങളുടെ വില്‍പന തടയുകയാണ് ലക്ഷ്യമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും വീ​ടാ​ക്ര​മി​ക്കും: ഭീ​ഷ​ണി മു​ഴ​ക്കി യു​വ​മോ​ര്‍​ച്ച നേ​താ​വ്

കൊ​ല്ലം: ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും വീ​ടാ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്യാം ​രാ​ജ്. മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടു​ള്ള മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വേ​യാ​ണ് ഭീ​ഷ​ണി. കു​ണ്ട​റ​യി​ലെ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​യി​രു​ന്നു മാ​ര്‍​ച്ച്‌. മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും പോ​ലീ​സു​കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും എ​വി​ടെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും, കു​ട്ടി​ക​ള്‍ എ​വി​ടെ​യാ​ണ് പ​ഠി​ക്കു​ന്ന​തെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട്. പോ​ലീ​സു​കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തു​മെ​ന്നു​മു​ള്ള ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശ​മാ​ണ് ശ്യാം ​രാ​ജി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്. മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ സ​ഞ്ച​രി​ച്ച […]

You May Like

Subscribe US Now