മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്​റ്റില്‍

author

ചിറയിന്‍കീഴ്: മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്​റ്റില്‍. ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിന്‍കീഴ് സ്വദേശിയുമായ ശ്രീകുമാര്‍ നമ്ബൂതിരിയെയാണ് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയില്‍നിന്ന്​ രക്ഷപ്പെട്ട് ഇറങ്ങി ഓടിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരങ്ങള്‍ പറയുകയും തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ പ്രകാരം അറസ്​റ്റ്​ രേഖപ്പെടുത്തിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷി​െന്‍റ നിര്‍ദേശാനുസരണം ചിറയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്ര​െന്‍റ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ഹരി, ഷജീര്‍, എസ്.സി.പി.ഒ ശരത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഷൊഹൈബ് അക്തര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടറാവും

മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടര്‍ ആയേക്കും. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും താനും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഷൊഹൈബ് അക്തര്‍ വെളിപ്പെടുത്തി. നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ കൂടിയ മിസ്ബാഹുല്‍ ഹഖ് തന്നെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടര്‍. നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു പ്രധാനപ്പെട്ട സ്ഥാനത്തേക്ക് താന്‍ എത്തിയേക്കുമെന്നും അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും […]

You May Like

Subscribe US Now