മന്ത്രിപുത്രനൊപ്പം ഫോട്ടോയെടുത്തത് ദുബായില്‍ നിന്ന് : മോര്‍ഫിംഗല്ല, കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്ന് സ്വപ്ന

author

കൊച്ചി : മന്ത്രിയുടെ പുത്രനൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതല്ലെന്ന് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒരു ഹോട്ടലില്‍ വെച്ച്‌ നടന്ന സൗഹൃദ കൂട്ടായ്മയ്ക്കിടയില്‍ വച്ചാണ് ചിത്രം പകര്‍ത്തിയതെന്നും സ്വപ്ന വെളിപ്പെടുത്തി.ഫോട്ടോ എടുക്കുമ്ബോള്‍ മന്ത്രി പുത്രനൊപ്പം മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ ഒപ്പം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയുടെ ഈ വെളിപ്പെടുത്തല്‍. രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനായി മോര്‍ഫ് ചെയ്തെടുത്ത ഫോട്ടോയാണെന്ന ആരോപണം സ്വപ്നം നിഷേധിച്ചു. ചിത്രം വ്യാജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

ഫോട്ടോ എടുക്കുന്ന സമയത്ത് സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായരും പി .എസ് സരിത്തും മന്ത്രിപുത്രനൊപ്പം ഉണ്ടായിരുന്നു എന്നും സ്വപ്ന ഓര്‍ക്കുന്നുണ്ട്. കൂടിക്കാഴ്ച്ച യാദൃശ്ചികമായി സംഭവിച്ചതാണെന്നും, സന്ദീപിന്റെയും സരിത്തിന്റെയുമൊപ്പം ഹോട്ടലില്‍ എത്തിയപ്പോഴാണ് മന്ത്രിപുത്രനും കുടുംബാംഗങ്ങളും അവിടെയുണ്ടെന്നറിഞ്ഞത്. തുടര്‍ന്ന്, അവരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതാണ് എന്നും സ്വപ്നം മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു

കൊച്ചി: ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതായി ബെന്നി ബെഹനാന്‍ തന്നെയാണ് അറിയിച്ചത്. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു. രാജി തീരുമാനം സ്വയം എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായതെന്നും എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബെഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഉമ്മന്‍ചാണ്ടിയുമായി ഭിന്നതയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ചാലക്കുടി എംപിയാണ് ബെന്നി ബെഹനാന്‍. വിവാദം […]

You May Like

Subscribe US Now