മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു, രണ്ടു സുഹൃത്തുക്കളെ ചോദ്യം ചെയ്തു

author

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണാണ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിലെ വീട്ടില്‍ നിന്നാണ് ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

ഗണ്‍മാന്‍ പ്രജീഷിന്റെ രണ്ടു സുഹൃത്തുക്കളെയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു.

മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആന്‍ജിയോഗ്രാം പരിശോധനയില്‍ ശിവശങ്കരന് നെഞ്ച്‌വേദന ഇല്ലെന്ന് കണ്ടെത്തി : ഇപ്പോള്‍ വേദന നട്ടെല്ലിനെന്ന് രോഗി : ഇവിടെ നിന്ന് മാറി തരണമെന്ന് പി.ആര്‍.എസ്. ആശുപത്രി പറഞ്ഞതോടെ ശിവശങ്കരന്റെ രോഗാഭിനയം ഇനി മെഡിക്കല്‍ കോളേജില്‍

തിരുവനന്തപുരം : കസ്റ്റംസിന്റെ അറസ്റ്റ് ഭയന്ന് നെഞ്ചുവേദന അഭിനയിച്ച ശിവശങ്കരന്റെ കള്ളം പൊളിഞ്ഞു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഇദ്ദേഹത്തിന് യാതൊരു കുഴപ്പവും ഇല്ലെന്ന റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ നല്‍കി. ഈ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ തനിക്ക് കലശലായ നടുവേദനയാണെന്നാണ് ശിവശങ്കരന്‍ പറയുന്നത്. എന്നാല്‍ ശിവശങ്കരന്‍ അറസ്റ്റ് ഭയന്ന് നടത്തുന്ന അഭിനയമാണെന്ന് മനസ്സിലായ പി.ആര്‍.എസ്. ഹോസ്പിറ്റല്‍ അധികൃതര്‍ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് മാറിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. […]

You May Like

Subscribe US Now