മന്ത്രി തോമസ് ഐസക്കിനെതിരെ രമേശ് ചെന്നിത്തല;മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും

author

കൊച്ചി: നിയമസഭയില്‍ അവതരിപ്പിക്കാത്ത സിഎജി റിപോര്‍ട് മന്ത്രി തോമസ് ഐസക്ക് ചോര്‍ത്തി വാര്‍ത്താ സമ്മേളനം നടത്തിയത് ഗുരുതരമായ ചട്ടലംഘനവും നിയമവിരുദ്ധവുമാണെന്നും മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ധനകാര്യമന്ത്രി തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ വകുപ്പിനെപ്പറ്റിയുള്ള ഓഡിറ്റ് വിവരം പുറത്തുവിട്ടുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുന്നത്.

രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തിലാണ് ഇന്ന് കേരളത്തിലെ മന്ത്രി സഭ പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.മന്ത്രിനടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കരട് സിഎജി റിപോര്‍ട് എന്നാണ്. ഭരണഘടനതൊട്ട് സത്യം ചെയ്ത് അധികാരത്തിലെത്തിയ ഒരു മന്ത്രിക്ക് അന്തിമമാക്കാത്ത നിയമ സഭയുടെ മേശപ്പുറത്ത് വെയ്ക്കാത്ത ഒരു റിപോര്‍ട് എങ്ങനെ പരസ്യപ്പെടുത്താന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഇത് ഗുരുതരമായ ചട്ട ലംഘനവും നിയമവിരുദ്ധവുമാണ് മന്ത്രി ചെയ്തിട്ടുള്ളത്.നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്ന സി ആന്റ് എജിയുടെ റിപോര്‍ട് പരിശോധിക്കാനുളള അവകാശം നിമസഭയുടെ പബ്ലിക്ക് അക്കൗണ്ടസ് കമ്മിറ്റിക്ക് മാത്രമാണ്.ഇതെല്ലാം ഭരണഘടനയില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുളള കാര്യമാണെന്നും രമേശ് ചെന്നിത്തല പപറഞ്ഞു.

ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ബാധ്യസ്ഥനായ മന്ത്രിയാണ് അത് ചോര്‍ത്തി ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.നിയമസഭയില്‍ വെയ്ക്കുന്നതിന് മുമ്ബ് റിപോര്‍ട് സംരക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിച്ച്‌ സിഎജി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്.വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് പറയുമ്ബോള്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നത് നിയമസഭയുടെ അവകാശ ലംഘനമാണ്.മന്ത്രി തോമസ് ഐസക്ക് നിയമസഭയുടെ അവകാശം ലംഘിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഎജി റിപോര്‍ട് അച്ചടിക്കു പോകുമ്ബോള്‍ പോലും ഉളളടക്കം പരമരഹ്യസമായിട്ടാണ്ക്ഷിക്കാറുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രധാനമന്ത്രിയുടെ അര്‍ജുന്‍ ടാങ്കിലെ യാത്രയ്ക്കു പിന്നാലെ കരസേനയില്‍നിന്ന് ഓര്‍ഡറുകള്‍ പ്രതീക്ഷിച്ച്‌ ഡിആര്‍ഡിഒ

ന്യൂദല്‍ഹി: രാജസ്ഥാനിലെ ജയ്‌സാല്‍മേറിന് സമീപം ലോംഗേവാലയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയ പ്രധാനമന്ത്രി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അര്‍ജുന്‍ ടാങ്കില്‍ സഞ്ചരിച്ച്‌ സൈനികരെ അഭിവാദ്യം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് 118 അര്‍ജുന്‍ മാര്‍ക്ക് 1എ ടാങ്കുകള്‍ക്കായി ഓര്‍ഡര്‍ നല്‍കാന്‍ കരസേനയെ പ്രേരിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രതിരോധ വികസന ഗവേഷണ കേന്ദ്രം(ഡിആര്‍ഡിഒ). പഴയതിനെക്കാള്‍ സാങ്കേതികമായി ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് പുതിയ പതിപ്പ്. ജയ്‌സാല്‍മേറിലെ മരുഭൂമിയില്‍ പ്രധാനമന്ത്രി അര്‍ജുന്‍ ടാങ്കില്‍ യാത്ര ചെയ്തതില്‍ തങ്ങള്‍ക്ക് […]

You May Like

Subscribe US Now