മന്ത്രി വി മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി : പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

author

ഡല്‍ഹി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടാണ് പ്രധാനമന്ത്രി വിശദീകരണം തേടിയത്. വിദേശമന്ത്രിതല സമ്മേളനത്തില്‍ മഹിളാമോര്‍ച്ച നേതാവും പിആര്‍ ഏജന്‍സി ഉടമയുമായ സ്മിത മേനോന്‍ പങ്കെടുത്തത് വിവാദമായിരുന്നു.

ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. കഴിഞ്ഞ നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല കൂട്ടായ്മയുടെ സമ്മേളനത്തിലാണ് മഹിള മോര്‍ച്ച ഭാരവാഹി സ്മിത മേനോന്‍ പങ്കെടുത്തത്. ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്.

മന്ത്രി മുരളീധരന്റെ അനുമതിയോടെയാണ് അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് സ്മിത മേനോന്‍ വിശദീകരിച്ചിരുന്നത്. ഗുരുതരമായ ചട്ടലംഘനം ഉണ്ടായതായി ആരോപണം ഉയര്‍ന്നതോടെ സംഭവം വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്ത്രിസഭാ പുന:സംഘടനയില്‍ മുരളീധരന്‍ പുറത്തേക്കെന്ന് സൂചന: മന്ത്രിയുടെ പ്രോട്ടോകോള്‍ ലംഘനത്തിന് പ്രധാനമന്ത്രി വിശദീകരണം തേടി: മുരളീധരനെതിരെ ആര്‍എസ്.എസ്. നേതൃത്വവും

തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് എതിരായ പ്രോട്ടോകോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയതോടെ മന്ത്രിസഭയില്‍ നിന്ന് മുരളീധരനെ പുറത്താക്കാനുള്ള സാധ്യതയേറി. 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്‍ഡ്യന്‍ ഓഷ്യന്‍ റീ അസോസിയേറ്റ് മീറ്റിംഗില്‍ മുരളീധരനൊപ്പം സ്മിതമേനോന്‍ എന്ന യുവതി പങ്കെടുത്തതാണ് വിവാദമായത്. കൊല്ലിയിലെ പി.ആര്‍. വര്‍ക്കുകള്‍ ചെയ്യുന്ന സ്മിതാമേനോന്‍ നയതന്ത്ര തലത്തിലെ ഒരു പരിപാടിയില്‍ മന്ത്രിയോടൊപ്പം പങ്കെടുത്തതാണ് വിവാദമായത്. ഈ […]

You May Like

Subscribe US Now