മയക്കുമരുന്ന്‌ കേസ്‌; വിവേക്‌ ഒബ്രോയിയുടെ വീട്ടില്‍ പൊലീസ് പരിശോധന

author

ന്യൂഡല്‍ഹി : നടന് വിവേക് ഒബ്രോയിയുടെ മുംബൈയിലെ വസതിയില് പൊലീസ് പരിശോധന. വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന് ആദിത്യ ആല്വയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബംഗളൂരു പൊലീസ് പരിശോധന നടത്തിയത്.

‘ആദിത്യ ആല്വ ഒളിവിലാണ്. വിവേക് ഒബ്റോയ് അദ്ദേഹത്തിന്റെ ബന്ധുവാണ്, അതുകൊണ്ട് തന്നെ ആല്വ ഇവരുടെ വീട്ടില് ഉണ്ടെന്ന് ഞങ്ങള്ക്ക് ചില വിവരങ്ങള് ലഭിച്ചു. അത് ഞങ്ങള്ക്ക് അന്വേഷിക്കേണ്ടതായുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോടതി വാറണ്ട് ലഭിക്കുകയും ക്രൈംബ്രാഞ്ച് സംഘം മുംബൈയിലെ വസതിയില് പരിശോധനയ്ക്കായി എത്തുകയുമായിരുന്നു’ ജോയിന്റ് കമ്മീഷണര് സന്ദീപ് പാട്ടീല് പറഞ്ഞു. ബംഗളൂരുവിലെ ആദിത്യ അല്വയുടെ വീട്ടിലും കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു.

കര്ണാടക മുന് മന്ത്രി ജീവരാജ് ആല്വയുടെ മകനാണ് ആദിത്യ ആല്വ. കര്ണാടക ചലച്ചിത്രമേഖലയിലെ ഗായകര്ക്കും അഭിനേതാക്കള്ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ഇയാള് അന്വേഷണം നേരിടുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗാല്റാനി എന്നിവര് നേരത്തെ അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത്​ രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട്​ സി.ബി.ഐ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പടെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് താല്‍ക്കാലികമായി മാറ്റിവെക്കണമെന്നാണ്​ ആവശ്യം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനാണ്​ കൂടുതല്‍ സമയം തേടിയത്​. കേസ്​ വെള്ളിയാഴ്​ച പരിഗണിക്കാനിരി​ക്കെയാണ്​ സി.ബി.ഐയുടെ നീക്കം. കേസിന്‍െറ വസ്തുതകള്‍ അടങ്ങിയ സമഗ്രമായ നോട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് […]

You May Like

Subscribe US Now