മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും; ബിനീഷ് കോടിയേരിയുടെ സിനിമ ബന്ധങ്ങളും എന്‍സിബി അന്വേഷിക്കും

author

ബെംഗളൂരു : മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമയുമായി അടുത്ത ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. തുടര്‍ന്ന് മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നടപടികളും എന്‍സിബി ആരംഭിച്ചു കഴിഞ്ഞു. മലയാള സിനിമാ മേഖലയില്‍ ലഹരുമരുന്ന് ഉപയോഗം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനു പിന്നാലെയാണ് എന്‍സിബി റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

സിനിമാ മേഖലയിലെ ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച്‌ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചില താരങ്ങളേയും ചോദ്യം ചെയ്തു. ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയില്‍ അനൂപ് മുഹമ്മദ് മേല്‍നോട്ടം വഹിച്ചുവരുന്ന ഹോട്ടലിന്റെ ഓണ്‍ലൈന്‍ പ്രചാരണത്തിനായി സിനിമാ താരങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയാണ്. അനൂപും ഇവരും തമ്മിലുള്ള ബന്ധമാണ് എന്‍സിബി അന്വേഷിക്കുന്നത്.

ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അനൂപിന്റെ സിനിമാ ഇടപെടലുകള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചിട്ടും. ഇതിനായികസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തേക്കും. ഇതുമായി ബന്ധപ്പെട്ട് എന്‍സിബി തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കും; അതിരുകടന്ന പരാമര്‍ശവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: സ്‌ത്രീവിരുദ്ധ പരാമര്‍ശവുമായി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സോളാര്‍ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ പരാമ‌ര്‍ശം. ‘ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കും ‘- അദ്ദേഹം പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ശേഷമായിരുന്നു മുല്ലപള്ളി വിവാദ പരാമര്‍ശം നടത്തിയത്. അതേസമയം സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള […]

You May Like

Subscribe US Now