മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ബംഗളൂരു ഇഡി ഇന്ന് ചോദ്യം ചെയ്യും

author

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ബംഗളൂരു ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ബംഗളൂരു ശാന്തി നഗറിലെ ഇഡി ഓഫീസില്‍ രാവിലെ 11 മണിക്ക് ഹാജരാകാനാണ് ബിനീഷിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിനീഷ് ഇന്നലെ ഉച്ചയോടെ നഗരത്തില്‍ എത്തിയിട്ടുണ്ട്.

എന്‍സിബി അറസ്റ്റ് ചെയ്ത അനൂപിനെ സാമ്ബത്തികമായി സഹായിച്ചെന്ന മൊഴിയാണ് അന്വേഷണം ബിനീഷിലേക്കും എത്തിച്ചത്. അനൂപ് മയക്കുമരുന്ന് വ്യാപാരം നടത്തിയെന്ന് അറിഞ്ഞുകൊണ്ടാണോ ബിനീഷ് സഹായിച്ചതെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അനൂപിന് നല്‍കിയത് 6 ലക്ഷമെന്ന് ബിനീഷ് കോടിയേരി, 50 ലക്ഷമെന്ന് അനൂപ്, വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

ബെംഗളൂരു: മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. ബിനീഷിനെ ഇന്നലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തത്. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. അനൂപിന് 6 ലക്ഷം രൂപ മാത്രം നല്‍കിയിട്ടുള്ളെന്ന് ബിനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അനൂപ് ഇ.ഡി ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത് ബിനീഷ് 50 ലക്ഷം രൂപ നല്‍കിയെന്നാണ്. മയക്കു മരുന്ന് […]

You May Like

Subscribe US Now