മയക്കുമരുന്ന് കേസ് ; ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെടും

author

ബംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഉച്ചയോടെയാകും ബിനീഷിന് കോടതിയില്‍ ഹാജരാക്കുക.

മയക്കു മരുന്ന് കേസില്‍ ബിനീഷിനെതിരെ എന്‍സിബിയും നടപടി എടുത്തിട്ടുണ്ട്. അതിനാല്‍ ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി കോടതിയില്‍ ആവശ്യപ്പെടും എന്നാണ് വിവരം. ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷിനെ കഴിഞ്ഞ മൂന്ന് ദിവസമായി എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തുവരികയാണ്.

ഇതിനിടെ കഴിഞ്ഞ ദിവസം ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷിനെ രാത്രിയോടെയാണ് മടക്കി അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശിവശങ്കര്‍ തൊട്ടതെല്ലാം ഇ.ഡി. അന്വേഷിക്കും , കെ ഫോണ്‍, ഡൗണ്‍ടൗണ്‍, ഇ-മൊബിലിറ്റി, സ്‌മാര്‍ട്ട്‌ സിറ്റി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൈയെടുത്ത വന്‍ പദ്ധതികളെക്കുറിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം. കെ ഫോണ്‍, ഡൗണ്‍ ടൗണ്‍, ഇ- മൊബിലിറ്റി, കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതികളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ്‌ ചീഫ്‌ സെക്രട്ടറിക്കു കത്ത്‌ നല്‍കി. ഈ പദ്ധതികളുടെ മറവില്‍ വന്‍ തുക കമ്മിഷന്‍ ലഭിച്ചെന്നാണു നിഗമനം. അന്വേഷണം മറ്റ്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരിലേക്കും നീളും.ശിവശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ലൈഫ്‌ മിഷന്‍ […]

You May Like

Subscribe US Now