മയക്കുമരുന്ന് കേസ്; ബിനീഷിന് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍സിബി

author

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്നു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിക്കുകയുണ്ടായി. ആവശ്യമെങ്കില്‍ ബിനീഷിനെ ഇനിയും ചോദ്യത്തെ ചെയ്യും. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികള്‍ ബിനീഷിനെതിരായ കേസില്‍ നിര്‍ണായകമാക്കുന്നതാണ്.

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍സിബി നാല് ദിവസമാണ് ചോദ്യം ചെയ്തിരിക്കുന്നത്. എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റുകയുണ്ടായത്. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെടാത്തതിനെതുടര്‍ന്നാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയെന്നും എന്‍സിബി കോടതിയില്‍ അറിയിക്കുകയുണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബോളീവുഡിലെ മയക്കുമരുന്ന് ഉപയോഗം; നടി ഭാര്‍തി സിങ്ങിന്റെ വീട്ടില്‍ നര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്‍റെ തെരച്ചില്‍

മുംബൈ : പ്രമുഖ ബോളീവുഡ് ഹാസ്യതാരം ഭാര്‍തി സിങ്ങിന്റെ വീട്ടില്‍ നര്‍ക്കോട്ടിക്‌സ് റെയ്ഡ്. നടന്‍ സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണത്തിനെ തുടര്‍ന്ന നടത്തിയ അന്വേഷണങ്ങളില്‍ ബോളീവുഡ് താരങ്ങളില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഭാര്‍തിയുടെ മുംബൈയിലെ വീട്ടിലാണ് ഇപ്പോള്‍ തെരച്ചില്‍ നടന്നത്. ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. അതേസമയം നിരവധി ബോളീവുഡ് താരങ്ങളുടെ വീടുകളിലും, ഓഫീസുകളിലും എന്‍സിബി തെരച്ചില്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. […]

You May Like

Subscribe US Now