മയക്കുമരുന്ന് കേസ് ;ബിനീഷും അനൂപും മൂന്ന് മാസത്തിനിടെ 76 തവണ ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്

author

കൊച്ചി; ബാം​ഗ്ലൂര്‍ മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് മൂന്ന് മാസത്തിനിടെ 76 തവണ ബിനീഷ് കൊടിയേരിയുമായി ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. ബിനിഷ് കോടിയേരിയും അനൂപ് മുഹമ്മദും ജൂണില്‍ മാത്രം 58 കാളുകളാണ് നടത്തിയത്. കൂടാതെ പ്രമുഖ സംവിധായകന്‍ ഖാലിദ് റഹ്മാനുമായി 22 തവണ അനൂപ് മുഹമ്മദ് ബന്ധപ്പെട്ടിട്ടുണ്ട്.

ജൂലൈ മാസത്തില്‍ 10 കോളുകള്‍ മാത്രമാണ് വിളിച്ചത്. പലതും വാട്സാപ്പിലൂടെയാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥര്‍ പറയുന്നു. ജൂലൈ മാസത്തില്‍ 8 കോളുകള്‍ ഇരുവരും ചെയ്തു. ബിനീഷിന്റെ അടുത്ത സുഹൃത്തും തലശ്ശേരിയിലെ ബികെ 55 ക്ലബ്ബിന്റെ അധ്യക്ഷനുമായ അജ്മല്‍ പിലാക്കണ്ടി ആഗസ്റ്റ് 5 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ 11 തവണയാണ് അനൂപുമായി ഫോണില്‍ സംസാരിച്ചത്.

സിനിമാ സംവിധായക ഖാലിദ് റഹ്മാന്‍ ജൂണ്‍ ജൂലൈ മാസങ്ങളിലായി 22 തവണ ഫോണില്‍ സംസാരിച്ചു. ബിനീഷും അനൂപിനും ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത അബി വെള്ളിമുറ്റം 12 തവണ അനൂപുമായി സംസാരിച്ചു. റമീസ് എന്ന പേരിലുള്ള ഒരാളുടെ 2 നമ്ബറുകളിലേക്ക് പല തവണ വിളിച്ചിട്ടുണ്ട്. ഇത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി റമീസാണോയെന്ന് വ്യക്തമല്ല. വ്യവസായ, സിനിമ,മേഖലകളിലൊക്കെ നല്ല ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് അനൂപിന്റെ കോള്‍ ലിസ്റ്റ്. തല്‍ക്കാലം ഈ കോള്‍ ലിസ്റ്റിലെ കര്‍ണ്ണാടക സ്വദേശികളുടെ പട്ടിക തയ്യാറാക്കി അവരിലേക്ക് അന്വേഷണം നീട്ടി പിന്നീട് കേരള ബന്ധത്തിലേക്ക് നീങ്ങാനാണ് നാര്‍ക്കോട്ടിക് ബ്യൂറോയുടെ ആലോചന.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് 24 മണിക്കൂറിനിടെ 86,432 കോവിഡ് കേസുകള്‍; രോഗ ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം 1089 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയര്‍ന്നു. 31,07,223 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 77.15 ശതമാനമാണ് കൊവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ 8,46,395 പേരാണ് […]

You May Like

Subscribe US Now