മരുന്ന് കുത്തി വെച്ച്‌ കൂട്ടബലാത്സംഗം, ഇടുപ്പെല്ലും കാലുകളും തകര്‍ത്തു; ഹത്രാസിലെ ചിതയടങ്ങും മുമ്ബ് യു.പിയില്‍ ഒരു ദലിത് യുവതിയെ കൂടി കൊന്നു

author

ലഖ്‌നോ: ഹത്രാസിലെ 19 കാരിയുടെ ചിത എരിഞ്ഞടങ്ങും മുമ്ബ് ഉത്തര്‍പ്രദേശില്‍ ഒരു ദലിത് പെണ്‍കുട്ടി കൂടി അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരിക്കുന്നു. ബല്‍റാംപൂര്‍ സ്വദേശിയായ 22കാരിയെയാണ് കൊന്നത്.

മരുന്ന് കുത്തിവെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പിന്നീട് അവരുടെ ഇടുപ്പെല്ലും കാലുകളും അടിച്ചു തകര്‍ത്തു. വീട്ടില്‍ തിരിച്ചെത്തുമ്ബോള്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു യുവതിയെന്ന് മാതാവ് പറയുന്നു.

രാവിലെ ജോലിക്കു പോകുന്ന വഴിയാണ് യുവതിയെ അക്രമികള്‍ കടത്തിക്കൊണ്ടു പോയതെന്ന് മാതാവ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകീട്ട ഏഴുമഇയോടെ അവള്‍ തിരിച്ചെത്തി. റിക്ഷയില്‍ കൊണ്ടു വന്ന അവളെ വീടിനു മുന്നിലേക്ക് എറിഞ്ഞിട്ടു പോവുകയായിരുന്നു അക്രമികള്‍. അവള്‍ക്ക് നില്‍ക്കാനോ സംസാരിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല- മാതാവ് പറഞ്ഞു.

കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷം കുത്തിവെച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ സംഭവിച്ചതെല്ലാം കുടുംബാംഗങ്ങളെ അറിയിച്ച പെണ്‍കുട്ടി താന്‍ രക്ഷപ്പെടില്ലെന്ന് പറഞ്ഞതായും ഗ്രാമവാസികള്‍ പറഞ്ഞു.

ആറുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത് എന്നാണ് സൂചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മഹാരാഷ്​ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ്​ പിന്‍വലിച്ചു

മഹാരാഷ്​ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ്​ പിന്‍വലിച്ചു.കോണ്‍ഗ്രസും ശരദ്​ പവാറിന്റെ നാഷനല്‍ കോണ്‍ഗ്രസ്​ പാര്‍ട്ടിയും എതിര്‍പ്പ്​ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്​ നടപടി. പാര്‍ലമെന്റില്‍ പാസായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു. കര്‍ഷകവിരുദ്ധ ബില്‍ എന്നാണ് ബില്ലുകളെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഓഗസ്ത് 10 നാണ് കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഓര്‍ഡിനന്‍സുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിങ് സതീഷ് സോണി ഉത്പാദകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഉത്തരവ് നല്‍കിയത്. ബില്‍ പാര്‍ലമെന്റില്‍ പാസാവുന്നതിനും […]

Subscribe US Now