മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ രക്ഷപ്പെടുത്തി

author

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇതുവരെ ഒരു കുട്ടിയുള്‍പ്പെടെ 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ വക്താവിനെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആദ്യം 20 പേരെയും പിന്നീട് അഞ്ചുപേരെയുമാണ് രക്ഷപ്പെടുത്തിയത്.

നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മുംബൈയ്ക്ക് സമീപം ഭീവണ്ടി പട്ടേല്‍ കോമ്ബൗണ്ട് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് മൂന്നുനില കെട്ടിടം തകര്‍ന്നുവീണത്. 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിനുള്ളില്‍ 20 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് റിപോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ രാജ്യസഭാ ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാന്‍ ശ്രമം; എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ പ്രതിഷേധിക്കുകയും രാജ്യസഭാ ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത എംപിമാര്‍ക്ക് എതിരേ നടപടി ഉണ്ടാകും. ഇതിനായി രാജ്യസഭാ ചട്ടം 256 പ്രകാരമുള്ള പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നാല് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉണ്ടാകാനാണ് സാധ്യത. ഇവരുടെ സസ്‌പെന്‍ഷന്‍ കാലാവധി രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിവരങ്ങള്‍ […]

You May Like

Subscribe US Now