മഹാരാഷ്ട്ര ബിജെപിയില്‍ കൊഴിഞ്ഞു പോക്ക്; എം എല്‍ എ ഗീത ജെയിന്‍ ശിവസേനയിലേക്ക്

author

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മീര-ഭയന്ദര്‍ സീറ്റില്‍ നിന്ന് വിജയിച്ച ബിജെപിയുടെ പ്രമുഖ നേതാവായ എം എല്‍ എ ഗീത ജെയിന്‍ ശിവസേനയില്‍ ചേര്‍ന്നു . മുന്‍മന്ത്രി ഏക്നാഥ് ഖഡ്സേ ബി.ജെ.പി. വിട്ട് എന്‍.സി.പി.യില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഗീതാ ജയിനും പാര്‍ട്ടിയെ കൈയ്യൊഴിയുന്നത്.

ബി.ജെ.പി.യിലെ ദേവേന്ദ്ര ഫഡ്നാവിസ് ഗ്രൂപ്പ് തന്നെ കഴിഞ്ഞ കുറെ കാലമായി ദ്രോഹിക്കുകയായിരുന്നെന്ന് കുറ്റപ്പെടുത്തിയാണ് ഖഡ്‌സെ ബി ജെ പി വിട്ടത്. എന്നാല്‍ പക പോക്കാനായി തനിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിടാന്‍ ആര്‍ക്കെങ്കിലും ഭാവമുണ്ടെങ്കില്‍ അവര്‍ക്കെതിരായ രഹസ്യസ്വഭാവമുള്ള സി.ഡി. പുറത്തുവിടുമെന്നാണ് ഏക്നാഥ് വെല്ലുവിളിച്ചത്

ബി.ജെ.പി. നേതാവായ നരേന്ദ്ര മേത്തയുമായുള്ള ഗ്രൂപ്പ് പോരാണ് മേയര്‍ സ്ഥാനം വരെ എത്തിയിരുന്ന ഗീതാ ജയിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്ന് പരാതിപ്പെട്ടാണ് ഗീത ബി ജെ പിയില്‍ നിന്നും പടിയിറങ്ങിയത്.

മീരാഭയന്തര്‍ മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ശിവസേനയ്ക്ക് ഗീതാ ജയിനിന്റെ നേതൃത്വം നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഗീതാ ജയിന്റെ വരവോടെ നിയമസഭയില്‍ ശിവസേനയുടെ അംഗബലം 65 ആയി ഉയര്‍ന്നു.

56 അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിയിലേക്ക് ഗീതാ ജയിന്‍ ഉള്‍പ്പെടെ ഒമ്ബത് അംഗങ്ങളാണ് പിന്നീട് എത്തിയത്. മീരാഭയന്തര്‍ നഗരസഭയില്‍ ഗീതാ ജയിനെ പിന്തുണയ്ക്കുന്ന കൂടുതല്‍ നഗരസഭാംഗങ്ങള്‍ ശിവസേനയില്‍ ചേരുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേ​ന്ദ്രമന്ത്രി

ഭുവനേശ്വര്‍: ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്രമന്ത്രി പ്രതാപ്​ സാരംഗി. എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ വിതരണം ചെയ്യുമെന്ന്​ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്​. ഒരാള്‍ക്ക്​ 500 രൂപയായിരിക്കും വാക്​സിന്‍ വിതരണത്തിന്​ ചെലവ്​ വരികയെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ബാലസോര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. നേരത്തെ ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യമായി കോവിഡ്​ വാക്​സിന്‍ വിതരണം ചെയ്യുമെന്ന്​ ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതിനെതി​രെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മറ്റ്​ […]

You May Like

Subscribe US Now