മഹാരാഷ്​ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ്​ പിന്‍വലിച്ചു

author

മഹാരാഷ്​ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ്​ പിന്‍വലിച്ചു.കോണ്‍ഗ്രസും ശരദ്​ പവാറിന്റെ നാഷനല്‍ കോണ്‍ഗ്രസ്​ പാര്‍ട്ടിയും എതിര്‍പ്പ്​ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്​ നടപടി.

പാര്‍ലമെന്റില്‍ പാസായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു. കര്‍ഷകവിരുദ്ധ ബില്‍ എന്നാണ് ബില്ലുകളെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഓഗസ്ത് 10 നാണ് കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഓര്‍ഡിനന്‍സുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിങ് സതീഷ് സോണി ഉത്പാദകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഉത്തരവ് നല്‍കിയത്.

ബില്‍ പാര്‍ലമെന്റില്‍ പാസാവുന്നതിനും മുന്‍പായിരുന്നു ഇത്. അതേസമയം ഉത്തരവ് പുറപ്പെടുവിച്ചത് കേന്ദ്രകാര്‍ഷിക സെക്രട്ടറി സജ്ഞയ് അഗര്‍വാളിന്റെ നിര്‍ദേശം ലഭിച്ചതിന് ശേഷമാണ് എന്നായിരുന്നു സംസ്ഥാന വാണിജ്യവകുപ്പ് നല്‍കിയ വിശദീകരണം. ഈ ഉത്തരവ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'എല്ലാം മാറും ഇന്നുമുതല്‍' ; ഡ്രൈവിങ് ലൈസന്‍സും ആര്‍സിബുക്കും ഡിജിറ്റല്‍; ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് സേവനങ്ങളിലും മാറ്റം

ന്യൂഡല്‍ഹി: ഓണ്‍ലൈനായി സൂക്ഷിക്കാമെന്നത് ഉള്‍പ്പെടെ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലാണ് പ്രധാന മാറ്റം. ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയാണ് ഇന്നു മുതല്‍ മാറുന്നത്. ഇന്നുമുതല്‍ പ്രാബല്യത്തിലാവുന്ന പ്രധാന മാറ്റങ്ങള്‍വാഹനരേഖകള്‍ ഓണ്‍ലൈനില്‍- രാജ്യത്തെങ്ങും ഒരേതരം വാഹന റജിസ്ട്രേഷന്‍ കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും. എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസന്‍സും സര്‍ക്കാരിന്റെ ഡിജിലോക്കറിലോ എം-പരിവാഹന്‍ പോര്‍ട്ടലിലോ സംസ്ഥാന വാഹന […]

You May Like

Subscribe US Now