മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ചു, ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം: കെ.സുരേന്ദ്രന്‍

author

ഓണാശംസകള്‍ നേര്‍ന്ന് ധനമന്ത്രി തോമസ് ഐസക് ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പിനെതിരേ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . വാമന മൂര്‍ത്തിയെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ചാണ് സുരേന്ദ്രന്റെ വിമര്‍ശനം

സുരേന്ദ്രന്റെ പോസ്റ്റ്:

ദശാവതാരങ്ങളിലൊന്നായ വാമനമൂര്‍ത്തി ചതിയനാണെന്ന് ഐസക്കിന് പറയാന്‍ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെ നടുവില്‍ പ്രതിഷ്ഠിച്ച്‌ അതിനു മുകളിലാണ് വിശ്വാസികള്‍ ഓണപ്പൂക്കളമിടുന്നത്. വാമനന്‍ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓര്‍മ്മിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാ​യ്പ​ക​ള്‍​ക്ക് റി​സ​ര്‍​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു; വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് പു​ന​രാ​രം​ഭി​ക്കും

ന്യൂ​ഡ​ല്‍​ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വാ​യ്പ​ക​ള്‍​ക്ക് റി​സ​ര്‍​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച ആ​റു മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ല്‍ വാ​യ്പ​ക​ള്‍ തി​രി​ച്ച​ട​യ്ക്കേ​ണ്ടി​വ​രും. മൊ​റ​ട്ടോ​റി​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​ര്‍ ആ​റു ഗ​ഡു​ക്ക​ള്‍ അ​ധി​ക​മാ​യും അ​തി​ന്‍റെ പ​ലി​ശ​യും അ​ട​യ്ക്ക​ണം. മാ​ര്‍​ച്ചി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് റി​സ​ര്‍​വ് ബാ​ങ്ക് മൂ​ന്നു മാ​സ​ത്തേ​ക്കു മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം തു​ട​ര്‍​ന്ന​തോ​ടെ മൂ​ന്നു മാ​സ​ത്തേ​ക്കു കൂ​ടി മൊ​റ​ട്ടോ​റി​യം കാലാവധി നീട്ടി.

You May Like

Subscribe US Now