മാനസിക പീഡനം, അമിതജോലി ഭാരം; ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ മരിച്ചു

author

തിരുവനന്തപുരം: അമിത ജോലിഭാരമെന്ന് പരാതിപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു. വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാധാകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വിളപ്പില്‍ശാല സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു രാധാകൃഷ്ണന്‍. സ്റ്റേഷനിലെ വിശ്രമമുറിയിലാണ് അദ്ദേഹം ആത്മഹത്യക്കു ശ്രമിച്ചത്.

അമിത ജോലിഭാരത്തിനു പുറമെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.നാല് മാസം മുമ്ബാണ് രാധാകൃഷ്ണന്‍ വിളപ്പില്‍ശാല സ്റ്റേഷനില്‍ എത്തിയത്.

ഒക്ടേബാര്‍ ഒന്നിന് സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രമോഷന്‍ കിട്ടി വിളപ്പില്‍ശാല സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ രാധാകൃഷ്ണന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൈഫ് പദ്ധതി സര്‍ക്കാരിന് ലൈഫ് നല്‍കില്ല: ഗ്രൂപ്പ് പോരുകളുടെ കാലഘട്ടം കഴിഞ്ഞു: കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ മുഴങ്ങുന്നത് ഐക്യത്തിന്റെ കാഹളം : പത്മജ വേണുഗോപാല്‍

ലൈഫ് പദ്ധതി ഇടതുമുന്നണി സര്‍ക്കാരിന് ലൈഫ് നല്‍കില്ലെന്നും ഡെത്ത് പദ്ധതിയായി ഇത് മാറിയെന്നും പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ്സിനുള്ളില്‍ ഗ്രൂപ്പ് പോരിന്റെ കാലഘട്ടം കഴിഞ്ഞുവെന്നും സമാനതകളില്ലാത്ത ഐക്യത്തിന്റെ കാഹളം ആണ് പാര്‍ട്ടിയില്‍ മുഴങ്ങുന്നതെന്നും കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് കൂടിയായ പത്മജ വേണുഗോപാല്‍ പറഞ്ഞു. കേരള ന്യൂസ് ഹണ്ടിന് നല്‍കിയ അഭിമുഖത്തിലാണ് പത്മജ മനസ്സ് തുറന്നത്.ചോദ്യം : എം.പി. മാരടക്കമുള്ള പലരും നിയമസഭയിലേക്ക് മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നുണ്ട്?ഉത്തരം : ഈ […]

Subscribe US Now