മാസ്കുമില്ല സാ​മൂ​ഹ്യ അകലവുമില്ല; ട്രം​പി​ന്‍റെ വൈ​റ്റ് ഹൗ​സ് പ​രി​പാ​ടി കോ​വി​ഡ് മാ​ന​ഡ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചു

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ വൈ​റ്റ് ഹൗ​സ് പ​രി​പാ​ടി കോ​വി​ഡ് മാ​ന​ഡ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചു. 1,500ലേ​റെ അ​നു​യാ​യി​ക​ളാണ് വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ന്ന പ​രി​പാ​ടി​ക്ക് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും മാ​സ്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഭൂ​രി​ഭാഗം പേര്‍ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന​യും നടത്തിയില്ല. ഇ​വ​രി​ല്‍ പ​ല​രേ​യും അ​ടി​സ്ഥാ​ന സ്ക്രീ​നിം​ഗി​നു പോ​ലും വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് റിപ്പോര്‍ട്ട്. ഇ​ത്ര​യ​ധി​കം പേ​രെ വേ​ഗ​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ക​യെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ​ഥ​ര്‍ വ്യക്തമാക്കുന്നത്.

പൊ​തു​ജ​ന​ങ്ങ​ള്‍ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും വ​ലി​യ ഒ​ത്തു​ചേ​ര​ലു​ക​ള്‍ പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​റ്റ് ഹൗ​സ് പ്ര​ക​ടി​പ്പി​ച്ച​ത് മോ​ശം മാ​തൃ​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ രം​ഗ​ത്തു​ള്ള​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

11 മാസത്തിനിടെ ട്രാഫിക്ക് നിയമം ലംഘിച്ചത് 101 തവണ ; ബൈക്ക് യാത്രികന് പിഴ 57,000 രൂപ

ബംഗളൂരു: ഒരു വര്‍ഷത്തിനിടെ 101 തവണ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച ബൈക്ക് യാത്രികന് 57,000 രൂപ പിഴ. റോയല്‍ എന്‍ഫീല്‍ഡ് ഉടമയായ എല്‍ രാജേഷ് എന്ന 25കാരനാണ് തുടര്‍ച്ചയായി നിയമ ലംഘനം നടത്തി അര ലക്ഷത്തോളം രൂപ പിഴ ശിക്ഷ ലഭിച്ചത്. ബംഗളൂരുവില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഇയാള്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പിഴ ലഭിയ്ക്കുന്ന ആളായും മാറി. ഹെല്‍മറ്റ് വയ്ക്കാത്തതിന് 41, ഡ്രൈവ് ചെയ്യുമ്ബോള്‍ മൊബൈല്‍ ഫോണ്‍ […]

You May Like

Subscribe US Now