മാ​ന​സി​ക ആരോഗ്യക്കുറവുള്ള 22കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; മൂ​ന്നു​ പേ​ര്‍ പിടിയില്‍

author

ശ്രീ​ക​ണ്ഠ​പു​രം : കണ്ണൂര്‍ ചെ​ങ്ങ​ളാ​യി​യി​ല്‍ മാ​ന​സി​ക ആരോഗ്യക്കുറവുള്ള 22കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തിന് ഇരയാക്കിയ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പിടിയില്‍ . ചെ​ങ്ങ​ളാ​യി അ​രി​മ്ബ്ര​യി​ലെ ന​ടു​ക്കു​ന്നു​മ്മ​ല്‍ സി​യാ​ദ് (32), ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി​യും കൊ​ള​ച്ചേ​രി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ പു​ലി​മു​ണ്ട വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ബാ​ഷ (35), ചെ​ങ്ങ​ളാ​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​രി​മ്ബ്ര​യി​ലെ ചെ​ട്ടി​പ്പീ​ടി​ക വീ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍ (52) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

യു​വ​തി​യെ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടോ​ടെ കാ​ണാ​താ​വു​ക​യും വീ​ട്ടു​കാ​ര്‍ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു . അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ രാ​ത്രി 9 ​ന്​ പ്ര​തി സി​യാ​ദ് യു​വ​തി​യെ ബൈ​ക്കി​ല്‍ വീ​ട്ടു​പ​രി​സ​ര​ത്ത് ഇ​റ​ക്കു​ക​യാ​യി​രു​ന്നു . അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി ന​ല്‍​കി​യ മൊ​ഴി​യുടെ അടിസ്ഥാനത്തിലാണ് കൂ​ട്ട​ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞ​ത് .

ക​ട​യി​ല്‍​നി​ന്ന്​ വ​രു​ക​യാ​യി​രു​ന്ന യു​വ​തി​യെ സി​യാ​ദ് വീ​ട്ടു​പ​രി​സ​ര​ത്തി​റ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ബൈ​ക്കി​ല്‍ ക​യ​റ്റി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ ഷെ​ഡി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു . അ​വി​ടെ​െ​വ​ച്ച്‌ മൂ​വ​രും ചേ​ര്‍​ന്ന് യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.​

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആലപ്പുഴയില്‍ വി​ഗ്രഹനിര്‍മ്മാണ ശാല ആക്രമിച്ച്‌ രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മ്മാണ ശാല ആക്രമിച്ച്‌ രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ചെങ്ങന്നൂര്‍ തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച്‌ അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകള്‍ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന 6 തൊഴിലാളികളെ മര്‍ദിച്ച്‌ അവശരാക്കി. പഞ്ചലോഹത്തില്‍ നിര്‍മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പ വിഗ്രഹം കവരുകയായിരുന്ന് ഇവര്‍ […]

You May Like

Subscribe US Now