മികച്ച ചിന്തകരുടെ പട്ടികയില്‍ ശൈലജ ടീച്ചര്‍ ഒന്നാമത്; അംഗീകാരം കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി

author

കോവിഡ് കാലത്ത് തന്റെ ചിന്തകളെ പ്രായോഗികതലത്തില്‍ എത്തിച്ച്‌ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച 50 പേരില്‍ ഒന്നാമത് എന്ന രാജ്യാന്തര അംഗീകാരം നേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ.

ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേര് കണ്ടെത്താനായി ലണ്ടന്‍ ആസ്ഥാനമായ പ്രോസ്‌പെക്‌ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ആണ് ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്. കേരളത്തില്‍ കോവിഡ് പോരാട്ടത്തിന് മികച്ച നേതൃത്വം നല്‍കിയതിനാണ് ഈ അംഗീകാരം ലഭിച്ചത്.

ഇരുപതിനായിരം പേര്‍ പങ്കെടുത്ത വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അപകടം തിരിച്ചറിഞ്ഞ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖയനുസരിച്ച്‌ കേരളത്തില്‍ പ്രതിരോധം ഒരുക്കിയെന്ന് വിധി നിര്‍ണയ സമിതി വിലയിരുത്തി.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ് പട്ടികയില്‍ രണ്ടാമത്.നിപാകാലത്ത് കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ

ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശിന്റെ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിര്‍മ്മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്‌മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവരാണ് പട്ടികയിലെ ആദ്യത്തെ 10 പേരില്‍ പ്രമുഖര്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരു മാസത്തിന് ശേഷം മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും

പത്തനംതിട്ട: വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിക്കാന്‍ തീരുമാനിച്ച്‌ കുടുംബം. ഒരു മാസത്തിലേറെയായി മൃതദേഹവുമായി പ്രിതിഷേധിച്ച ശേഷമാണ് സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം വെള്ളിയാഴ്ച റീപോസ്റ്റ്‍മോര്‍ട്ടം ചെയ്യാന്‍ സിബിഐ തീരുമാനിച്ചതോടെയാണ് ശനിയാഴ്ച സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ കുടുംബം ഒരുങ്ങുന്നത്. സിബിഐയുടെ നിര്‍ദേശപ്രകാരമാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് റീപോസ്റ്റ‍്‍മോര്‍ട്ടം നടക്കുക. സിബിഐ നിര്‍ദേശിച്ച മൂന്ന് ഫൊറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങളും […]

You May Like

Subscribe US Now