മികച്ച താരങ്ങള്‍ ആരെന്ന് ഇന്നറിയാം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

author

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ. കെ ബാലന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. 119 ഓളം ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. കൊവിഡിനെ തുടര്‍ന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചവയില്‍ അധികവുമെന്നാണ് അറിയുന്നത്. മധു നാരായണന്റെ കുമ്ബളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, സജിന്‍ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്ബി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആര്‍ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദര്‍ശന്റെ മരക്കാര്‍ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ മുന്നിലുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് അധ്യക്ഷനായ ജൂറി സിനിമകള്‍ കണ്ടു കഴിഞ്ഞു.

കുമ്ബളങ്ങി നൈറ്റ്‌സ്, അമ്ബിളി തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൗബിന്‍ ഷാഹിര്‍, മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി, ഇഷ്‌ക്കിലെ കഥാപാത്രത്തിലൂടെ ഷെയ്ന്‍ നിഗം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, ഫൈനല്‍സ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തിയിട്ടുണ്ട്.

അതേസമയം ഉയരെയിലൂടെ വീണ്ടു പാര്‍വതി മികച്ച നടിയാകുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യയും മികച്ച നടിമാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കുമ്ബളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'സ്വര്‍ണക്കടത്ത്​ കൂടുതല്‍ കാലം തുടരാന്‍​ പ്രതികള്‍ പദ്ധതിയി​ട്ടിരുന്നു';​ ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ള്‍ ല​ഭി​ച്ച​താ​യി എന്‍.ഐ.എ

കൊ​ച്ചി: ന​യ​ത​ന്ത്ര ബാ​ഗേജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍ ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട​തിന്റെ ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ള്‍ ല​ഭി​ച്ച​താ​യി എ​ന്‍.​ഐ.​എ. കേ​സി​ലെ പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ന്‍.​ഐ.​എ കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​ക്കാ​ര്യം ബോ​ധി​പ്പി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി പി.​എ​സ്. സ​രി​ത്തിന്റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​ത്. 2019 ന​വം​ബ​റി​ല്‍ തു​ട​ങ്ങി​യ ന​യ​ത​ന്ത്ര​പാ​ഴ്​​സ​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ പി​ടി​കൂ​ടി​യ​ത് 2020 ജൂ​ണി​ലാ​ണ്. ഇ​തി​നി​ട​യി​ല്‍ 21 […]

You May Like

Subscribe US Now