മും​ബൈ​യി​ല്‍ ഷോ​പ്പിം​ഗ് മാ​ളി​ന് തീ; ​തൊ​ട്ട​ടു​ത്ത പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

author

മും​ബൈ: മും​ബൈ​യി​ലെ ഷോ​പ്പിം​ഗ് മാ​ളി​ന് തീ​പി​ടി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്തു​ള്ള പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച്‌ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സെ​ന്‍​ട്ര​ല്‍ മും​ബൈ​യി​ലെ നാ​ഗ്പ​ഡ​യി​ലു​ള്ള സി​റ്റി സെ​ന്‍റ​ര്‍ മാ​ളി​ന് തീ​പി​ടി​ച്ച​ത്.

ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ തൊ​ട്ട​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ 3,500 താ​മ​സ​ക്കാ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. തീ​പ​ര്‍​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യം സം​ഭ​വി​ച്ചി​ട്ടി​ല്ല. 24 ഫ​യ​ര്‍ ട്ര​ക്കു​ക​ള്‍ അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മും​ബൈ മേ​യ​ര്‍ കി​ഷോ​രി പ​ഡ്‌​നേ​ക്ക​റും മ​റ്റ് മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബീ​ഹാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്; 8.5 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു

ബീഹാറില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് റെയ്ഡ്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.കാ​റി​ന്‍റെ ഉ​ട​മ അ​ഷു​തോ​ഷി​നെ ആദായ നികുതി വകുപ്പ്‌ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആദായ നികുതി വകുപ്പിന് ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഓഫീസില്‍ റെയ്ഡ് നടത്തിയത് . റെയ്ഡ് നടക്കുന്ന സമയത്ത് ഓഫീസിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തി സിംഗ് ഗോഹിലിനെയും […]

You May Like

Subscribe US Now