മുകുന്ദ് നരവാനെ നേപ്പാളിലേക്ക്: കരസേനാ മേധാവിയുടെ സന്ദര്‍ശനത്തിനു മുമ്ബായി റോ തലവന്‍ നേപ്പാളിലെത്തി

author

ഡല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ അടുത്ത മാസം നേപ്പാളിലേക്ക്. കരസേനാ മേധാവിയുടെ സന്ദര്‍ശനത്തിന് മുമ്ബായി ഇന്ത്യയുടെ ബാഹ്യ ചാര ഏജന്‍സിയായ റോ തലവന് സമന്ത് കുമാര്‍ ഗോയല്‍ നേപ്പാളിലെത്തി. നരവാനെയുടെ സന്ദര്‍ശനത്തിനു മുമ്ബായുള്ള ഗോയലിന്റെ സന്ദര്‍ശനം നേപ്പാളില്‍ വിവാദത്തിന് കാരണമായിട്ടുണ്ട്.

നവംബര്‍ 3 ന് ആണ് നരവാനെ നേപ്പാളിലെത്തുക. 3 ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരവാനെ നേപ്പാളിലേക്ക് പോകുന്നത്. ഡിറ്റക്ടീവ് ഏജന്‍സിയുടെ തലവനെ ഒലി കണ്ടു എന്നാണ് വിമര്‍ശനം ഉയരുന്നത്. പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി, മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമല്‍ ദഹാല്‍, ഷേര്‍ ബഹാദൂര്‍ ഡ്യൂബ, മാധവ് കുമാര്‍ നേപ്പാള്‍, മറ്റ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി ഗോയല്‍ കൂടിക്കാഴ്ച നടത്തിയതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേപ്പാള്‍ സ്വതന്ത്രവും പരമാധികാരമുള്ളതുമായ രാജ്യമാണ്, ഗോയലിന്റെ സന്ദര്‍ശനം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നു എന്നാണ് നേപ്പാള്‍ മാധ്യമങ്ങളുടെ വിമര്‍ശനം. 9 അംഗ സംഘവുമായാണ് റോ തലവന്‍ സമന്ത് കുമാര്‍ ഗോയല്‍ കാഠ്മണ്ഡുവിലെത്തിയത്. നേപ്പാളിലെ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് സന്ദര്‍ശനമെന്നാണ് നേപ്പാളിലെ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം ഒലിയും ഗോയലും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സൂര്യ താപ്പ നിഷേധിച്ചു. ഗോയലിന്റെ സന്ദര്‍ശനത്തിന്റെ ദൗത്യം ഇതുവരെ അറിവായിട്ടില്ലെന്നാണ് സൂര്യ താപ്പയുടെ വിശദീകരണം. ആഭ്യന്തര പിരിമുറുക്കം നേരിടുന്ന ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു വിഭാഗമാണ് ഗോയലിനെ അവിടെ ക്ഷണിച്ചതെന്നും സൂചനകളുണ്ട്. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഗോയല്‍ ഇന്നലെ ഡല്‍ഹിക്കു മടങ്ങി.

പ്രധാനമന്ത്രി കെ.പി ഒലിയുടെ പ്രവര്‍ത്തനത്തിനെതിരെ ഭരണകക്ഷിയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പാര്‍ട്ടി പ്രസിഡന്റ് ദഹല്‍, ഒലിയുടെ പ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുശേഷം ഒലി കടുത്ത പ്രതിസന്ധിയിലാണ്. ഒലിക്കെതിരെ അവിശ്വാസ പ്രമേയം പാസ്സാക്കിയതും ഇതിന്റെ ഭാഗമാണ്. ചൈനയുമായുളള കെ.പി ഒലിയുടെ അവിശുദ്ധ കൂട്ടുകെട്ടാണ് പ്രതിസന്ധികള്‍ക്ക് കാരണം.

ഇതാണ് റോ പ്രധാനമായും അന്വേഷിക്കുന്നത്.നേപ്പാളിന്റെ ചൈനീസ് ചായ്‌വുകളെക്കുറിച്ചാണ് ഇന്ത്യ അന്വേഷിക്കുന്നത്. കാഠ്മണ്ഡുവിലെ നിലവിലെ ഭരണകൂടം ചൈനയിലേക്ക് ചായുകയാണെന്ന് ഇന്ത്യയ്ക്ക് കൃത്യമായ തെളിവുകളുണ്ട്. ദഹലുമായുള്ള തര്‍ക്കം ഇന്ത്യന്‍ പിന്തുണയോടെ പരിഹരിക്കാന്‍ ഒലി ആഗ്രഹിക്കുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹത്‌റാസ് കേസ്: ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്ന ഡോക്ടറെ തിരിച്ചെടുക്കും

ഹത്‌റാസ് കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ സംസാരിച്ച ഡോക്ടര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കും. അലിഗഡ് മെഡിക്കല്‍ കോളജിലെ ഡോ. അസീം മാലിക്കിനെതിരെ എടുത്ത നടപടിയാണ് പിന്‍വലിക്കുക. അസീം മാലിക്കിന്റെ കാലാവധി നീട്ടുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ ഉബൈദ് ഹഖിന്റേയും കാലാവധി നീട്ടും. ജോലിയില്‍ തുടരേണ്ട എന്ന് കാണിച്ച്‌ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസീം മാലിക്കിന് ആശുപത്രി അധികൃതര്‍ കത്ത് നല്‍കിയത്. കൃത്യമായ കാരണം പറയാതെയായിരുന്നു നടപടി. ഇതിനെതിരെ വ്യാപക […]

You May Like

Subscribe US Now