മുഖ്യമന്ത്രിയാണ് രോഗി,ശിവശങ്കര്‍ രോഗലക്ഷണം മാത്രം; ചെന്നിത്തല

author

തിരുവനന്തപുരം: ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ ക്രമക്കേടുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് രോഗിയെന്നും ചെന്നിത്തല പറഞ്ഞു. ഇനി അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. അഴിമതി ചെയ്തത് മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ ചെന്നിത്തല പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു.


ഇനി പറയാന്‍ മുഖ്യമന്ത്രിക്ക് ന്യായീകരണങ്ങളില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്. സ്പ്രിംങ്ക്‌ളര്‍ മുതല്‍ എല്ലാ അഴിമതിയും തുടങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും ആരോപിച്ചു. കള്ളക്കടത്തിന് വേണ്ട എല്ലാ സഹായവും ചെയ്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നാല്‍ മുഖ്യമന്ത്രി തന്നെയാണ്. ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കണം. ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശിവശങ്കറെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യം, സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ രാജി വയ്ക്കണം - അഡ്വ.പി. സുധീര്‍ ..

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തു കേസില്‍ എം.ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ തന്നെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. ശിവശങ്കറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ല. മുഖ്യമന്ത്രിയുടെ അറിവേടെയും, അനുമതിയോടെയുമാണ് ശിവശങ്കര്‍ എല്ലാ കുറ്റക്യത്യങ്ങളിലും, ഇടപാടുകളിലും, പങ്കാളിയായിട്ടുള്ളത്. ശിവശങ്കറിന് സ്വപ്നാസുരേഷിനോടുള്ള അതേ […]

Subscribe US Now