മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കോവിഡ് നിരീക്ഷണത്തില്‍

author

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

രോഗബാധിതരുമായി നേരിട്ട് സമ്ബര്‍ക്കമുള്ള പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ നീരീക്ഷണത്തില്‍പ്പോയി.

ഇവരുമായി സമ്ബര്‍ക്കമില്ലാതിരുന്നതിനാല്‍ മുഖ്യമന്ത്രി ഇതുവരെ നിരീക്ഷണത്തില്‍ പോയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തദ്ദേശ തിരഞ്ഞെടുപ്പ്: വ്യാഴാഴ്ച മുതല്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് വ്യാഴാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്മാത്രമാവും പ്രവേശനം അനുവദിക്കുക. കോവിഡ് ഭീഷണി തുടരുന്നതിനിടയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന ആരോഗ്യസുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം മുതല്‍ തുടങ്ങും. നാമനിര്‍ദേശ പത്രിക സ്വീകരിക്കാനായി വരണാധികാരികള്‍ വലിപ്പവും വായു സഞ്ചാരവുമുള്ള മുറികള്‍ ഏര്‍പ്പെടുത്തും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥി, […]

Subscribe US Now