മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

author

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചിരുന്നു.

സ്വപ്ന സുരേഷിന് സെക്രട്ടറിയേറ്റ് നോര്‍ത്ത് ഗേറ്റിന് സമീപമുള്ള ഫ്ളാറ്റ് എടുത്തു നല്‍കാന്‍ സഹായിച്ചത് അരുണ്‍ ബാലചന്ദ്രനാണെന്ന് കഴിഞ്ഞ ദിവസം വിവരം പുറത്തു വന്നിരുന്നു. ഇവിടെ വെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫ്‌ളാറ്റ് എടുക്കാന്‍ സഹായിച്ചതെന്ന് അരുണ്‍ പിന്നീട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജിഎസ്ടി സംവിധാനം നടപ്പാക്കിയതുവഴി സംസ്ഥാനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ നഷ്ടം നികത്താന്‍ സൗകര്യമൊരുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി ∙ ചരക്ക്, േസവന നികുതി (ജിഎസ്ടി) സംവിധാനം നടപ്പാക്കിയതുവഴി സംസ്ഥാനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്നതിനു സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആലോചിച്ചു നിലപാടു പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് 7 ദിവസം അനുവദിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു നഷ്ടപരിഹാര സെസ് വരുമാനമായി ഈ വര്‍ഷം ലഭിക്കേണ്ടത് 3 ലക്ഷം കോടി രൂപയാണെങ്കിലും പ്രതീക്ഷിക്കുന്നത് 65,000 കോടി മാത്രമാണ്. അപ്പോള്‍, 2.35 ലക്ഷം കോടിയുടെ […]

You May Like

Subscribe US Now