മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം ഇന്നും തുടരും

author

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം ഇന്നും തുടരും. പ്രത്യക്ഷസമരവുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫും ബിജെപിയും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സുരക്ഷാ വീഴ്ച കൂടി ഉണ്ടായതോടെ കനത്ത പൊലീസ് കാവലിലാണ് ക്ലിഫ് ഹൗസും സെക്രട്ടേറിയറ്റ് പരിസരവും.


മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ കൂടി ഇഡി അറസ്റ്റ് ചെയ്തതോടെ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം. തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലുമാണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെ വളയുന്നത് 'നന്നായി ഭരിക്കുന്നതുകൊണ്ട്': എം.ബി രാജേഷ്

‘എന്തു കൊണ്ടാണ് കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായോ? അങ്ങിനെയിപ്പോള്‍ നന്നായി ഭരിച്ച്‌ മാതൃകയാവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ…’ സി.പി.എം. നേതാവ് എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജേഷിന്റെ ഈ പരാമര്‍ശം. എം.ബി. രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം പി.ടി.ഐ. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ്. പലര്‍ക്കും സഹിക്കാന്‍ […]

You May Like

Subscribe US Now