‘മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്ബോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണ്’; ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടിക്കെതിരെ പരിഹാസവുമായി രമേശ് ചെന്നിത്തല

author

തിരുവനന്തപുരം : വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്‍.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്ബോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണെന്നും ചെന്നിത്തല പരിഹസിച്ചു.

നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് ചെന്നിത്തല സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന ജോലിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്‍റെ ഉദാഹരണമാണ് ശ്രീറാമിന്റെ നിയമനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം. അത്തരത്തിലുള്ള ഒരാളെ വ്യാജവാര്‍ത്ത കണ്ടെത്താന്‍ നിയോഗിക്കുന്നത് തെറ്റായ നടപടിയാണ്. ശ്രീറാമിന്‍റെ നിയമനം പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണ കടത്ത് കേസ്; ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കേസിലെ പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് ശേഷമാണ് കസ്റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ദേയമാണ്. ശിവശങ്കര്‍ ഇപ്പോഴും സംശയനിഴലില്‍ തുടരുന്നുവെന്നാണ് കസ്റ്റംസ് നിലപാട്. സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി […]

Subscribe US Now