മുട്ടുവേദനയ്ക്ക് ആശ്വാസം നല്‍കാന്‍ മഞ്ഞള്‍; കണ്ടെത്തലുമായി മലയാളി ഗവേഷകന്‍

author

പ്രായമായവരില്‍ കൂടുതലായി കണ്ടുവരുന്ന പ്രധാന രോഗമാണ് സന്ധിവാതം മൂലമുള്ള മുട്ടു വേദന. എന്നാല്‍ മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മലയാളി ഗവേഷകന്‍. വേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദമാണെന്ന് ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടാസ്‌മേനിയയുടെ മെന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഗവേഷകനായ ഡോ. ബെന്നി ആന്റണി ഈത്തക്കാട്ടെന്ന മലപ്പുറംകാരന്‍ കണ്ടെത്തിയത്. ബെന്നിയും സംഘവും നടത്തിയ പഠനം അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ ഔദ്യോഗിക ജേണലായ അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ഇടം നേടി.

മുട്ട് തേയ്മാനമുള്ള 70 പേരെ കണ്ടെത്തി അവരില്‍ 35 പേര്‍ക്ക് മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സത്ത് നല്‍കുകയാണ് ചെയ്തത്. ബാക്കി 35 പേര്‍ക്ക് മഞ്ഞള്‍ സത്ത് പോലെയുള്ള മരുന്നും നല്‍കി. മൂന്ന് മാസം ഇവരെ നിരീക്ഷിച്ചു. മഞ്ഞള്‍ സത്ത് കഴിച്ച 35 പേര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് വേദനയ്ക്ക് കൂടുതല്‍ ശമനമുണ്ടെന്ന് കണ്ടെത്തിയതായി ഡോ. ബെന്നി പറഞ്ഞു. മഞ്ഞളില്‍ നിന്ന് കുര്‍കുമിന്‍, പോളി സാക്രൈഡ് എന്നിവ വേര്‍തിരിച്ചെടുത്താണ് ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം പരീക്ഷണം നടത്തിയത്. ഇതിനായി 20 ശതമാനം കുര്‍കുമിനും 80 ശതമാനം പോളി സാക്രൈഡുമാണ് വേര്‍തിരിച്ചെടുത്തത്.

അതേസമയം സന്ധിവാതത്തിന് പ്രത്യേകിച്ച്‌ മരുന്ന് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മഞ്ഞളിന് മുട്ടു വേദനയ്ക്ക് ചെറിയ ശമനമെങ്കിലും ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതൊരു വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് മനസിലാക്കുന്നതെന്ന് ബെന്നി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡൊണാള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് ക്ഷേത്രം കെട്ടി പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ട്രംപിനോടുള്ള വലിയ ആരാധനയുടെ പേരില്‍ ശ്രദ്ധേയനായ തെലങ്കാന സ്വദേശി 38കാരന്‍ ബുസാ കൃഷ്ണ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതു മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ട്രംപിനോടുള്ള വലിയ ആരാധനയുടെ പേരില്‍ ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ […]

You May Like

Subscribe US Now