മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി എം.ശിവശങ്കര്‍ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും

author

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐ.സി.യുവില്‍ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം. സ്വര്‍ണക്കടത്ത് കേസ്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്ത കേസ്, ഡോളര്‍ ഇടപാട് എന്നീ കേസുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയെ സമീപിക്കുക.

അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗത്തില്‍ കഴിയുന്ന ശിവശങ്കറിന് വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍, കലശലായ നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചു. അതിനാല്‍ സ്കാനിങ്ങിന് വിധേയമാക്കും. ഐ.സിയുവില്‍ തന്നെ തുടരട്ടെയെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇദ്ദേഹത്തിന്‍റെ ചികിത്സക്കായി രൂപീകരിക്കപ്പെട്ട മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷമായിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മലങ്കര മാര്‍ത്തോമ്മാ സഭാ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പോലീത്ത അന്തരിച്ചു

പത്തനംതി‌ട്ട: മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ റവ.ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പോലീത്ത അന്തരിച്ചു. തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലര്‍ച്ചെ 2.38 നാണ് മരണപ്പെട്ടത്. 1931 ജൂണ്‍ 27 ന്‌ പുത്തൂര്‍ മറിയമ്മയുടെയും ലുക്കോച്ചന്റെയും മകനായി ജനനം. കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിരുദം. ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ നിന്ന് ബിരുദം. 1957 ജൂണ്‍ […]

You May Like

Subscribe US Now