മുന്‍കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

author

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സ്ഥാപനകനേതാക്കളിലൊരാളുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. രാജ്യത്തെ ഏറ്റവും സീനിയറയാ പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളായിരുന്നു. വാജ്‌പേയ് സര്‍ക്കാരില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.

സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന ജസ്വന്ത് സിങ് ബിജെപിയുടെ രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ ദേശീയമുഖമായി നിലകൊണ്ട നേതാവാണ്. ജസ്വന്ത് സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ അനുശോചിച്ചു.

കഴിഞ്ഞ 6 വര്‍ഷമായി അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. 2014 കാല്‍വഴുതി കുളിമുറിയില്‍ വീണതിനെത്തുടര്‍ന്ന് തലയ്ക്ക് പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു അദ്ദേഹം. ശേഷം സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കടുത്ത യാഥാസ്ഥിതിക നിലപാടുള്ള അമി കൊനി ബാരറ്റിനെ അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി ട്രംപ് നിയമിച്ചു, അംഗീകാരം നല്‍കരുതെന്ന് സെനറ്റിനോട് ബൈഡന്‍

വിഖ്യാത ജഡ്ജിയായിരുന്ന റൂത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗിന്റെ വിയോഗത്തെ തുടര്‍ന്നുള്ള ഒഴിവില്‍ കടുത്ത യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്ന അമി കോമി ബാരറ്റിനെ ട്രംപ് അമേരിക്കന്‍ സുപ്രിം കോടതിയിലെ ജഡ്ജിയായി നിയമിച്ചു. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ലിബറല്‍ നിലപാടുകാരില്‍നിന്നുണ്ടാകുന്നത്. സമാനതകളില്ലാത്ത നേട്ടത്തിനുടമയാണ് ബാരെറ്റ് എന്ന് അവരെ നാമനിര്‍ദ്ദേശം ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ സുപ്രീം കോടതി ജഡ്ജിമാരെ പ്രസിഡന്റ് നിയമിക്കുകയും പിന്നീട് സെനറ്റിന്റെ അംഗീകാരം തേടുകയാണ് പതിവ്. നിയമിക്കപ്പെടുന്നവര്‍ക്ക് ജീവിതകാലം വരെ […]

You May Like

Subscribe US Now