മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന; പരീക്ഷണത്തിന് ചൈന

author

കൊവിഡ് വൈറസിനെതിരെ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിന്‍ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും.

Read Also :കൊറോണ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

സിയാമെന്‍ സര്‍വകലാശാല, ഹോങ്കോങ് സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് കൊവിഡില്‍ നിന്നും ഇന്‍ഫ്‌ളുവെന്‍സ വൈറസുകളായ എച്ച്‌1 എന്‍1, എച്ച്‌3 എന്‍2, ബി എന്നീ വൈറസുകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ സാധിക്കുമെന്നാണ് ഹോങ്കോങ് സര്‍വകലാശാല പറയുന്നത്. മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിന് ആദ്യമായാണ് ചൈന പരീക്ഷണാനുമതി നല്‍കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റി​ല്‍ നി​ന്നും വ്യാ​ജ​ചെ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ ത​ട്ടി​പ്പ് ; ആറ്​ ലക്ഷം നഷ്​ടമായി

ല​ക്നോ : അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ട്ര​സ്റ്റി​ല്‍ നി​ന്നും വ്യാ​ജ​ചെ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്. ശ്രീ​രാം ജ​ന്മ​ഭൂ​മി തീ​ര്‍​ഥ ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ര​ണ്ട് വ്യാ​ജ ചെ​ക്കു​ക​ളി​ല്‍​നി​ന്നാ​യി ആ​റ് ല​ക്ഷം രൂ​പ ന​ഷ്ട​മാ​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ട്രസ്​റ്റ്​ സെക്രട്ടറിയുടെ പരാതിയില്‍ ​കേസെടുത്തതായും പൊലീസ്​ വ്യക്​തമാക്കി. വ്യാജ ചെക്ക്​ ഉപയോഗിച്ച്‌​ ആദ്യം 2.5 ലക്ഷം രൂപയും പിന്നീട്​ 3.5 ലക്ഷം രൂപയും തട്ടുകയായിരുന്നുവെന്ന്​ എഫ്​.ഐ.ആറില്‍ പറയുന്നു. […]

You May Like

Subscribe US Now