മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്, ഇനി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം’,കെ.പി.സി.സി അധ്യക്ഷന് മാത്യു കുഴല്‍നാടന്‍ കത്തയച്ചു

author

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കുഴല്‍നാടന്‍ കത്തയച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കുത്തകയായിവയ്ക്കുന്നവരെ കൂടി ഉന്നംവച്ചാണ് മാത്യു കുഴല്‍നാടന്റെ കത്ത്.

മൂന്ന് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണം. ഇനി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം. തുടര്‍ച്ചയായി മത്സരിച്ചവര്‍ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുന്നതും അവസാനിപ്പിക്കണം. മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കണമെന്നും കുഴല്‍നാടന്‍ കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം പുതിയ മുഖങ്ങള്‍ വേണമെന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്ബിലാണ് ഈ ആവശ്യവുമായി രംഗത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പണം നിക്ഷേപമായി വാങ്ങി തിരിച്ചു നല്‍കിയില്ല; എം.സി. കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ രണ്ട് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോഡ്: ജുവല്ലറി തട്ടിപ്പ് കേസിന് പിന്നാലെ മുസ്ലിം ലീഗ് എംഎല്‍എ എം.സി. കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകള്‍ കൂടി. പണം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നതാണ് ഇവര്‍ക്കെതിരായ കേസ്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളില്‍ കമറുദ്ദീന്‍ എംഎല്‍എയുടെ കൂട്ടുപ്രതിയാണ്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാകേസുകള്‍ 111 ആയി. വലിയപറമ്ബ്, തൃക്കരിപ്പൂര്‍ സ്വദേശികളില്‍ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്. കാസര്‍കോട്, […]

You May Like

Subscribe US Now