മൈസൂരുവില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച്‌​ സ്വര്‍ണം തട്ടി; കാ​സ​ര്‍​കോ​ട്​ സ്വദേശി അറസ്​റ്റില്‍

author

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ല്‍ ജ്വ​ല്ല​റി ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച്‌​ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മ​ല​യാ​ളി പി​ടി​യി​ലാ​യി. കാ​സ​ര്‍​കോ​ട്​ ആ​ല​മ്ബാ​ടി റോ​ഡ്​ മു​ട്ട​ത്തൊ​ടി വി​ല്ലേ​ജ്​ റ​ഹ്​​മാ​നി​യ ന​ഗ​ര്‍ അ​ലി ബ​റ​ക​ത്ത്​ ഹൗ​സി​ല്‍ എ​സ്.​എ. ഹ​മീ​ദ​ലി​യെ​യാ​ണ്​ മൈ​സൂ​രു ല​ഷ്​​ക​ര്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ല​ഷ്​​ക​ര്‍ മൊ​ഹ​ല്ല കെ.​ആ​ര്‍ ഹോ​സ്​​പി​റ്റ​ല്‍ റോ​ഡി​ലെ ‘ശ്രീ​മാ​താ​ജി ജ്വ​ല്ല​റി’ ഉ​ട​മ ഇ​ന്ദ​ര്‍ ച​ന്ദ്​ ആ​ണ്​ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​യി​ല്‍​നി​ന്ന്​ 45 ല​ക്ഷ​ത്തി​െന്‍റ സ്വ​ര്‍​ണ​വും ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പി​ടി​ച്ചെ​ടു​ത്തു. ല​ഷ്​​ക​ര്‍ മൊ​ഹ​ല്ല​യി​ലെ ഗ​ര​ഡി​കേ​രി​യി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്​​ടോ​ബ​റി​ല്‍ ജ്വ​ല്ല​റി ആ​രം​ഭി​ച്ച ഹ​മീ​ദ​ലി ഇ​ന്ദ​ര്‍ ച​ന്ദു​മാ​യി ചെ​റി​യ ബി​സി​ന​സ്​ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി ഇ​യാ​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

2019 ഒ​ക്​​ടോ​ബ​ര്‍ 31ന്​ ​ഇ​ന്ദ​ര്‍ ച​ന്ദി​ല്‍​നി​ന്ന്​ ഒ​രു കി​േ​ലാ വ​രു​ന്ന സ്വ​ര്‍​ണ​ക്ക​ട്ടി കൈ​പ്പ​റ്റി​യ ഹ​മീ​ദ​ലി കു​റ​ച്ചു തു​ക​മാ​ത്രം കൈ​മാ​റി. പി​ന്നീ​ട്​ ബാ​ക്കി തു​ക ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ല്‍​കാ​താ​യ​തോ​ടെ പ​രാ​തി​ക്കാ​ര​ന്‍ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത ല​ക്ഷ്​​ക​ര്‍ മൊ​ഹ​ല്ല പൊ​ലീ​സ്​ കാ​സ​ര്‍​കോ​െ​ട്ട ലോ​ഡ്​​ജി​ല്‍​വെ​ച്ചാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സ്വ​ര്‍​ണ​ക്ക​ട്ടി​യി​ല്‍​നി​ന്ന്​ 500 ഗ്രാം ​ബം​ഗ​ളൂ​രു​വി​ല്‍ ഒ​രാ​ള്‍​ക്കും ബാ​ക്കി ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി പ​ല​ര്‍​ക്കും​ വി​റ്റ​താ​യി പ്ര​തി പൊ​ലീ​സി​നോ​ട്​ വെ​ളി​പ്പെ​ടു​ത്തി. പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ പൊ​ലീ​സ്​ ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ അ​ര​ക്കി​ലോ സ്വ​ര്‍​ണം വീ​ണ്ടെ​ടു​ത്തു. ത​ട്ടി​പ്പ്​ ന​ട​ത്തി​യ തു​ക​കൊ​ണ്ട്​ പ്ര​തി സ്വ​ന്ത​മാ​ക്കി​യ ആ​ഡം​ബ​ര കാ​റും പി​ടി​ച്ചെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിരമിച്ചശേഷം അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണ് പെന്‍ഷന്‍ എന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പെന്‍ഷന്‍ ഔദാര്യമല്ല, വിരമിച്ചശേഷം അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സാങ്കേതിക കാരണങ്ങള്‍ നിരത്തി പെന്‍ഷന്‍ നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. കേരളത്തില്‍ യു.ഡി. ക്ലാര്‍ക്കായി വിരമിച്ചയാളുടെ അപ്പീല്‍ തീര്‍പ്പാക്കവെയാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സുപ്രീം കോടതി അനുകൂല വിധിയുണ്ടായിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ക്കിടയിലെ പ്രതിസന്ധികള്‍ തീര്‍പ്പായിട്ടില്ല. ഏകദേശം 17 മാസത്തോളമായി ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്. കഴിഞ്ഞവര്‍ഷം […]

You May Like

Subscribe US Now